കാശ്മീരിലെ പഹൽഗാം ഭീകരാക്രമണം : മരണം 28 ആയി ; അന്വേഷണം ഏറ്റെടുത്ത് എൻഐഎ, അമിത്ഷായും, പ്രധാനമന്ത്രിയും കാശ്മീരിലേക്ക്

India

ന്യൂഡൽഹി – കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതായി അവസാനം ലഭിക്കുന്ന വിവരം. അതേസമയം മരണസംഖ്യ സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. താന്‍ ഉടനെ ജമ്മു കാശ്മീരിലേക്ക് പോകുമെന്നും അദ്ദേഹം എക്‌സില്‍ അറിയിച്ചു. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു.

വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു. പഹല്‍ഗാം ഭീകരാക്രമണം നടത്തിയത് ആക്രമണം നടത്തിയത് ഏഴംഗ ഭീകര സംഘമാണെന്ന് സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഭീകരര്‍ പലതവണ വെടിവെച്ചെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു. മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനാണ് മരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ ശക്തമായി അപലപിച്ചു. സൗദി സന്ദർശനം വെട്ടിച്ചുരുക്കി അദ്ദേഹം ഇന്നലെത്തന്നെ ഇന്ത്യയിലേക്ക് മടങ്ങി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. അമിത് ഷാ ശ്രീനഗറിൽ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയും ശ്രീനഗറിലേക്ക് എത്തുമെന്നാണ് അറിയുന്നത്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *