ആറന്മുള – തപസ്യ കലാസാഹിത്യ വേദി പത്തനംതിട്ട ജില്ലാ വാർഷിക സമ്മേളനം ആറന്മുള മല്ലപ്പുഴശ്ശേരി പള്ളിയോട കരയോഗ മന്ദിരത്തിൽ വച്ച് പ്രൗഢഗംഭീരമായ സദസ്സിൽ നടന്നു. അബിത കബീറിന്റെ നാന്ദി ഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ, കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ തപസ്യ മുൻ സംസ്ഥാന അധ്യക്ഷൻ P. നാരായണ കുറുപ്പ് സാറിനെയും, ഭാരതത്തിന്റെ വാനമ്പാടി S. ജാനകിയേയും അനുസ്മരിച്ചു.
ശ്രീമതി ബിന്ദു സജീവ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീ M. A. കബീർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീ. ചങ്ങംകരി വേണു ആചാരി നിർവ്വഹിച്ചു. തുടർന്ന് സംഘടനയുടെ വാർഷിക റിപ്പോർട്ട് ശ്രീമതി ബിന്ദു സജീവും, വാർഷിക കണക്ക് ശ്രീദേവി മഹേശ്വരനും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ശേഷം അടൂർ വേണുരാജ് പ്രമേയാവതരണം നടത്തി.
തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി ശ്രീ. രജിത് കുമാർ മുഖ്യപ്രഭാഷണവും പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നിർവ്വഹിച്ചു. ആർ.എസ്.എസ്. വിഭാഗ് സംഘചാലക് ശ്രീ. C. P. മോഹന ചന്ദ്രൻ ,ഡോ.ബി.ജി ഗോകുലൻ, അടൂർ.പി. സുദർശനൻ ,നിരണം രാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആദ്യ ഘട്ട പരിപാടികൾക്ക് ശ്രീ. മനോജ് ആറന്മുള നന്ദി രേഖപ്പെടുത്തി.
തുടർന്ന് നടന്ന രണ്ടാം ഘട്ടത്തിൽ, തപസ്യ സംസ്ഥാന സമിതി അംഗം ശ്രീ. ശിവകുമാർ അമൃതകല, സംസ്ഥാന സംഘടനാ സെക്രട്ടറി ശ്രീ. രജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ‘യൂണിറ്റ് തല ലക്ഷ്യസമാഹരണവും ഭാവി പരിപാടികളും’ സംബന്ധിച്ച ചർച്ചകളും ആസൂത്രണവും നടന്നു.
ശ്രീ. മനോജ് മണ്ണടി സ്വാഗതം ആശംസിച്ച സമാപന സഭയിൽ ബ്രഹ്മശ്രീ വലിയകുന്നം ഹരികുമാരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. പ്രസന്നൻ മാസ്റ്റർ സമാപന സന്ദേശം നൽകി.



