ലോക വൈറൽ ഹെപ്പറ്റൈറ്റിസ് ദിനം ജില്ലാതല ഉദ്ഘാടനം സി വി ശാന്തകുമാർ എംഎൽഎ നിർവഹിച്ചു

Pathanamthitta

അടൂർ – ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അടൂർ ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച ലോക വൈറൽ ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സി വി ശാന്തകുമാർ എംഎൽഎ നിർവഹിച്ചു. അടൂർ നഗരസഭ ചെയർപേഴ്സൺ റീന ശാമുവൽ അധ്യക്ഷയായി. ‘ഹെപ്പറ്റൈറ്റിസ് :നമുക്ക് പരിഹരിക്കാം ‘ എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ദിനാചരണത്തോടനുബന്ധിച്ച് ഹൈ റിസ്‌ക് വിഭാഗങ്ങളുടെ ഇടയിൽ ബോധവൽക്കരണം, ഹെപ്പറ്റൈറ്റിസ് പരിശോധന വാക്സിനേഷൻ തുടങ്ങിയവ സംഘടിപ്പിക്കും. 2030 ഓടെ ഹെപ്പറ്റൈറ്റിസ് നിവാരണം ചെയ്യുകയാണ് ലക്ഷ്യം.

അടൂർ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ഡി ശശികുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിതകുമാരി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആബിദ് ഷെഹിം, അംഗങ്ങളായ എ മുംതാസ്, ആരോഗ്യ വകുപ്പ് ജില്ല സർവൈലൻസ് ഓഫീസർ ഡോ. കെ ജീവൻ, ജില്ല ടിബി ഓഫീസർ ഡോ. രാധിക എസ്. ഗോപൻ, അടൂർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രചന ചിദംബരം, ആർ എം ഒ ഡോ. ആദർശ് സുരേന്ദ്രൻ, ജില്ല ഡെപ്യൂട്ടി എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എം പി ബിജു കുമാർ എന്നിവർ പങ്കെടുത്തു. ജനറൽ മെഡിസിൻ വിഭാഗം ജൂനിയർ കൺസൾട്ടന്റ്‌റ് ഡോ ജെ. എസ് ജിനേഷ് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *