ന്യൂഡൽഹി – ലോകോത്തര നിലവാരത്തിലേക്ക് ഇന്ത്യയിലെ എല്ലാ മേഖലകളും മാറുകയാണ് അതിവേഗം. അതിവേഗ ട്രെയിനുകളായ വന്ദേ ഭാരത്തിനു സ്വീകര്യത കൂടി വരുന്നതിനിടെ പുതിയ നീക്കവുമായി ഇന്ത്യൻ റെയിൽവേ. വന്ദേഭാരത് ട്രെയിനുകൾ പോലെ ഉടനെ “വന്ദേ മെട്രോ” വരാൻ പോകുന്നു എന്നാണ് വിവരം. ഇതിന് മുന്നോടിയായി ജൂലൈയിൽ ഹ്രസ്വദൂര യാത്രകൾക്കായുള്ള വന്ദേ മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ അധികൃതർ അറിയിച്ചു.
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും അടുത്ത മാസം ട്രാക്കുകളിലിറങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഒപ്പം ഡബ്ബിൾഡക്കർ ത്രെയിനുകളും ഇറങ്ങും. അതിനുശേഷം ബുള്ളറ്റ് ട്രെയിനുകളുടെ വരവാകും രാജ്യം കാണാൻ പോകുന്നത്. വികസനം ബുള്ളറ്റ് വേഗതയിലാകുമെന്ന് സാരം.
ജൂലായിൽ പരീക്ഷണ ഓട്ടം നടത്തുന്ന വന്ദേ മെട്രോ ട്രെയിനുകളിൽ 12 എസി കോച്ചുകളും ഓട്ടോമാറ്റഡ് വാതിലുകളും ഉണ്ടായിരിക്കും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേ മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനുപുറമെ 2026ഓടെ പുഷ്-പുൾ വേരിയന്റുള്ള അമൃത് ഭാരത് ട്രെയിനുകളും ട്രാക്കുകളിലിറക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
ഹ്രസ്വദൂര സർവീസുകളാണ് ട്രെയിനുകൾ നടത്തുന്നതെങ്കിലും ഇവയ്‌ക്ക് പാസഞ്ചർ ട്രെയിനുകൾ പോലെ എല്ലാ സ്ഥലത്തും സ്റ്റോപ്പുകളുണ്ടാവില്ല. വന്ദേ മെട്രോ ട്രെയിനുകൾ ഏകദേശം 124 നഗരങ്ങളെ ബന്ധിപ്പിക്കും. തുടക്കത്തിൽ ലഖ്‌നൗ – കാൺപൂർ, ആഗ്ര – മഥുര, ഡൽഹി – റെവാരി, ഭുവനേശ്വർ – ബാലസോർ, തിരുപ്പതി – ചെന്നൈ എന്നീ റൂട്ടുകളിൽ ഇവ സർവീസ് നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിൽ തിരുവനന്തപുരം – എറണാകുളമോ തുടങ്ങി അന്യ സംസ്ഥാനങ്ങളിലെ നാഗങ്ങളുടെ ബന്ധിപ്പിക്കുന്നതോ ആയ വന്ദേ മെട്രോകൾ വന്നാൽ ഗുണകരമായിരിക്കും. പക്ഷെ ചെന്നൈ – തിരുവനന്തപുരം, ബാഗ്ലൂർ – തിരുവനന്തപുരം അടക്കമുള്ള ഡൊമസ്റ്റിക് വിമാന സർവീസുകളിൽ യാത്രക്കാരില്ലാതെ നിർത്തലാക്കേണ്ടി വരും.
What do you feel about this post?
Like
Love
Happy
Haha
Sad

