പത്തനംതിട്ട – മൈ ഭാരതിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് ക്ലബ്ബ് ശാക്തീകരണ പരിപാടിയുടെ സമാപനവും പ്രതിഭാ സംഗമവും സി.വി. ശാന്തകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. ഇളംപള്ളിൽ – പയ്യനല്ലൂർ പ്രതീക്ഷ ലൈബ്രറി പ്രസിഡന്റ് വിമൽ കൃഷ്ണൻ അധ്യക്ഷനായി. ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആർ. ദിൻ രാജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ് സി ശേഖർ, അരുൺ കൃഷ്ണൻ, ലൈബ്രറി സെക്രട്ടറി എസ്. സജീവ്, വനിതാവേദി സെക്രട്ടറി എം. രജനി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ. ശ്യാം, അധ്യാപകൻ ജി. ജയകൃഷ്ണൻ, ബാലവേദി പ്രസിഡന്റ് ആയുഷ് കൃഷ്ണൻ, മുൻ അധ്യാപകനും പൊതുപ്രവർത്തകനുമായ കെ. എൻ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

