ലക്‌നൗ ഗോമതീനഗർ മാർത്തോമാ സൊസൈറ്റിയുടെ പുണ്യ പ്രവർത്തി

India

ലക്ക്നൗ – ഗോമതിനഗർ മാർത്തോമാ സൊസൈറ്റി അവരുടെ 61-മത് പാരിഷ് ഡേയിൽ രണ്ട് വീൽ ചെയറുകൾ കെ.ജി.എം.യു വിൽ നിലവിൽ ചികിത്സയിലായിരിക്കുന്ന രണ്ട് രോഗികൾക്ക് വേണ്ടി ഡോണേഷൻ ചെയ്തു. ഇരുപത്തി ഏഴ് വയസ്സുള്ള മോഹിത് ഒരു മാസങ്ങൾക്ക് മുൻപ് ‌ ആക്സിഡന്റ് ആയി ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോഴും കെ.ജി.എം.യു ട്രോമയിൽ ചികിത്സയിൽ കഴിയുന്നു. മറ്റൊന്ന് ഒരു ഡിസ്റ്റിട്യൂട്ട് രോഗിയാണ് കെ.ജി.എം.യു ശതാബ്ദ്ധി ബിൽഡിംഗിൽ ഹോസ്പിറ്റലിന്റെ പരിരക്ഷയിൽ കഴിയുന്നത്.

ഈ വീൽചെയറുകൾ ഇവർക്ക് കിട്ടാൻ സഹായമായത് കെ.ജി.എം.യു മെയിൻ PRO ബിൽഡിംഗിലെ പ്രൈവറ്റ് വാർഡിലെ നഴ്സിംഗ് ഓഫീസർ ആയ സൗമ്യ ജോഷിയുടെ ഇടപെടലാണ്. കെ.ജി.എം.യു വില നേഴ്സായ അജേഷ് കെ മണിയെ വിളിച്ചു സൗമ്യ ജോഷി സംസാരിക്കുകയും അർഹതപെട്ട രണ്ട് പേരേ കണ്ട് പിടിക്കാൻ അജേഷിന്‌ പെട്ടെന്ന് തന്നെ കഴിയുകയും, സൊസൈറ്റി ഭാരവാഹികളെ അറിയിക്കുമായിരുന്നു. അര മണിക്കൂറിനുള്ളിൽ തന്നെ ആ അർഹതപെട്ട രണ്ട് രോഗികളുടെ വിവരങ്ങൾ കണ്ട് പിടിച്ചു അവർക്ക് നൽകാൻ കെ.ജി.എം.യു സിഎംസും ന്യൂറോ സർജറി വിഭാഗം തലവനുമായ ഡോ. ബി കെ ഓജ യുടെ പെർമിഷനും അജേഷ് വാങ്ങി.

മോഹിതിന്റെ ബന്ധുക്കൾക്ക് മോഹിതിന്റെ ആവശ്യങ്ങൾക്കായി ഹോസ്പിറ്റലിൽ നിന്ന് മാറി നിൽക്കാൻ പറ്റാത്ത അവസ്ഥയായതിനാലും മറ്റൊന്ന് ഡിസ്റ്റിട്യൂട്ട് രോഗിയായതിനാലും ഞാൻ തന്നെ മാർത്തോമാ സൊസൈറ്റിയുടെ പള്ളിയിൽ പോയി അവർക്കായി ഈ വീൽ ചെയറുകൾ റവറന്റ് എബിൻ ജോൺ റവറന്റ് നിതിൻ എസ് ചെറിയാൻ ഡോ. കോശി എം കയ്മണ്ണിൽ ഡോ. ബൈജു എബ്രഹാം എന്നിവരിൽ നിന്ന് സ്വീകരിച്ചു.

ഡോ കോശി എം കയ്മണ്ണിൽ സാർ ആണ് സൗമ്യയുടെ നിർദേശ പ്രകാരം അജേഷിനെ പല തവണ വിളിക്കുകയും അവിടെയെത്താനുള്ള നിർദേശങ്ങൾ നൽകിയതും കൂടാതെ ഡോ ബൈജു എബ്രഹാം സാറിനെ പരിചയപെടുത്തുകയും ചെയ്തു.

അജേഷ് അവിടെ ചെന്നപ്പോൾ പഴയ പല സൗഹൃദങ്ങളും ഉണ്ടായിരുന്നത് കാര്യങ്ങൾക്ക് എളുപ്പമായി (സാജൻ ബായ്, റെനി ബായ്, ഷാജു ബായ്, ഫെലിക്സ് ബായ്, ഡേവിഡ് ബായ്, ബിജോയ്‌, സോണിയ ചേച്ചി, അത് കൂടാതെ പുതിയ ചില സൗഹൃദങ്ങളും ഉണ്ടായത് അജേഷിന്‌ സന്തോഷമായി.

ഈ ചർച്ചിന്റ ഭാഗമായി നടന്ന പ്രാർത്ഥനയിലും തുടർന്ന് മുൻപ് നടന്ന കലാപരിപാടികളിൽ പങ്കെടുത്ത മുതിർന്നവർക്കും കുട്ടികൾക്കുമായി നടന്ന സമ്മാനദാന ചടങ്ങിലും, അന്നദാനത്തിലും പങ്കെടുത്തതിന് ശേഷമാണ് അജേഷ് അവിടുന്ന് മടങ്ങിയത്. !

നാളെ കെ.ജി.എം.യു ന്യൂറോസർജറി തലവൻ ഡോ. ഓജയുടെ നേതൃത്വത്തിൽ ഈ രോഗികൾക്ക് വീൽ ചെയറുകൾ നൽകിയതിന്റെ രേഖകൾ മാർത്തോമാ സൊസൈറ്റിയുടെ ഭാരവാഹികൾക്ക് കൈമാറും എന്നും അജേഷ് കെ മണി അറിയിച്ചു.. രോഗികൾക്കൊപ്പം അവർക്ക് സഹായമായി നിൽക്കുന്നത് തന്നെയാണ് ശരിക്കുമുള്ള ഈശ്വരാരാധന . !!

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *