ഒന്നാമൻ ആൽഫ്രെഡ് അടക്കം സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽനിന്ന് യോഗ്യതനേടിയത് 41 പേർ

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽനിന്ന് യോഗ്യതനേടിയത് 41 പേരാണ്. 33-ാം റാങ്കുനേടിയ കോട്ടയം പാലാ സ്വദേശി ആൽഫ്രഡ് തോമസാണ് കേരളത്തിൽനിന്ന് ഒന്നാം സ്ഥാനത്തെത്തിയത്. ഡൽഹിയിൽ പഠിച്ചു വളർന്ന ആൽഫ്രഡ് ഡൽഹി സാങ്കേതിക സർവകലാശാലയിൽനിന്ന് ബിടെക് കരസ്ഥമാക്കിയശേഷമാണ് സിവിൽ സർവീസ് പരിശീലനം തുടങ്ങിയത്.

തിരുവനന്തപുരം മണ്ണന്തല സ്വദേശി ജേക്കബ് ജെ പുത്തൻവീട്ടിൽ (126), പെരുമ്പാവൂർ സ്വദേശിനി കൃഷ്ണ സി (139), തൃശ്ശൂർ ചേർപ്പ് സ്വദേശി അലക്‌സ് എബ്രഹാം (165), തിരുവനന്തപുരം നേമം സ്വദേശി രജത് ആർ (169), ആനയറ കല്ലുമ്മൂട് സ്വദേശിനി ഗോപിക ബി (185), വർക്കല അയിരൂർ സ്വദേശിനി സൗമ്യ കൃഷ്ണൻ (196), പെരുമ്പാവൂർ കോടനാട് സ്വദേശി വിനീത് ലോഹിതാക്ഷൻ (211), പാലക്കാട് ചിറ്റൂർ സ്വദേശി ഹേമന്ദ് ശങ്കർ പി (223), തൃശ്ശൂർ പേരാമംഗലം സ്വദേശി അക്ഷയ് ദിലീപ് (246), ആലങ്ങാട് സ്വദേശിനി നിനിയ തോമസ് (254), കോഴിക്കോട് കുരുവിശ്ശേരി സ്വദേശിനി ലക്ഷ്മിപ്രിയ പി. (297-ാം റാങ്ക്), മലപ്പുറം സ്വദേശിനി ശ്രീലക്ഷ്മി മേനോൻ വി (310-ാം റാങ്ക്), വടകര സ്വദേശിനി മഞ്ജിമ പി (321), കൊല്ലം ആശ്രാമം സ്വദേശി ആദിത്യ നാരായൺ എച്ച് (357), പത്തനംതിട്ട കോന്നി സ്വദേശിനി സ്വാതി എസ് (377), പാലക്കാട് കല്ലേക്കുളങ്ങര സ്വദേശി മൈക്കൾ ജോം (415), എറണാകുളം കുറുമല്ലൂർ സ്വദേശിനി നാദിയ അബ്ദുൾ റഷീദ് (429), വെങ്കടമ്പ് സ്വദേശി ആദർശ് സി.എസ് (457), ആലപ്പുഴ ചേർത്തല സ്വദേശി ആനന്ദ് പ്യാരേലാൽ (484), പാലക്കാട് സ്വദേശിനി ഗ്രീഷ്മ കെ.ബി (559), കൊല്ലം ചവറ സ്വദേശിനി ഊർമിള ജെ.എസ് (563), തിരുവല്ല കാവുംഭാഗം സ്വദേശിനി ഹേമ വി (569), ഇടുക്കി സ്വദേശിനി അനുശ്രീ സത്യൻ (603), എറണാകുളം വരാപ്പുഴ സ്വദേശി അക്ഷയ് രാജ് പി (641), ആലപ്പുഴ പാതിരപ്പള്ളി സ്വദേശി വൈശാഖ് സി.ആർ (656), ആലപ്പുഴ മങ്കൊമ്പ് സ്വദേശിനി അഞ്ജലി പി (702), കോട്ടയം മുണ്ടക്കയം സ്വദേശിനി നെസ്രിൻ പി ഫാസിം (703), കോട്ടയം തലയോലപ്പറമ്പ് സ്വദേശി മുഹമ്മദ് സ്വലാഹ് ടി.എ (711), കോഴിക്കോട് സ്വദേശി അജയ് ആർ രാജ് (730), ആലപ്പുഴ മാവേലിക്കര സ്വദേശി യദു കെ രാജൻ (785), തൃശ്ശൂർ പറപ്പൂക്കര സ്വദേശിനി ഗംഗ ഗോപി (786), തൃശ്ശൂർ തൃത്താളൂർ സ്വദേശി പ്രണവ് പി (800), ഇടുക്കി നെടുങ്കണ്ടം സ്വദേശി ആദിൽ ശുക്കൂർ (822), നെടുമ്പഴിഞ്ഞി പശുവൈക്കൽ സ്വദേശി കിരൺ ജി (835), തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി നിസ ഉണ്ണിരാജൻ (1000), തൃശ്ശൂർ സ്വദേശി സാഗർ മോഹൻദാസ് (1003) എന്നിവരാണ് കേരളത്തിൽനിന്ന് യോഗ്യത നേടിയവർ.

Leave a Reply

Your email address will not be published. Required fields are marked *