ഇടുക്കി ജില്ലാ ആയുർവ്വേദ ആശുപത്രി ; വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

Kerala Idukki

ഇടുക്കി – ജില്ലാ ആയുർവ്വേദ ആശുപത്രി (അനക്സ്) പാറേമാവിലേക്ക് കുക്ക് (സ്ത്രീകൾ), തെറാപിസ്റ്റ് (സ്ത്രീകൾ), ആംബുലൻസ് ഡ്രൈവർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നവർക്കുളള കൂടിക്കാഴ്ച്ച എപ്രിൽ 30 ന് പകൽ 10 ന് നടക്കും. കുക്ക് തസ്തികയിലേക്കുളള യോഗ്യത എഴാം ക്ലാസും പ്രവ്യത്തി പരിചയവുമാണ്. തെറാപിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഡിഎഎംഇ അംഗീക്യത ആയുർവ്വേദ തെറാപിസ്റ്റ് കോഴ്സ് കഴിഞ്ഞവരും പ്രവ്യത്തി പരിചയമുളളവരുമായിരിക്കണം. ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ലൈസൻസും ബാഡ്ജും ഉളളവർ ആയിരിക്കണം.

താൽപര്യമുളള ഉദ്യോഗാർത്ഥികൾ എപ്രിൽ 29 ന് വൈകുന്നേരം 5 ന് മുമ്പായി നിശ്ചിത മാത്യകയിലുളള അപേക്ഷ തയ്യാറാക്കി വിദ്യാഭാസ യോഗ്യത, വയസ്സ്, പ്രവ്യത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജില്ലാ ആയുർവ്വേദ ആശുപത്രി അനക്സ് ഓഫീസിൽ അപേക്ഷ നൽകണം. മുൻകൂട്ടി അപേക്ഷ നൽകുന്നവർക്ക് മാത്രമേ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാൻ സാധിക്കൂ. സമീപ പ്രദേശത്തുളളവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടിക്കാഴ്ച്ചക്ക് എത്തുന്നവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 04862 232420, 8907576928, 7561051275.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *