കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണവുമായി കെ സി സി തണ്ണിത്തോട് സോൺ

Kerala Pathanamthitta
Print Friendly, PDF & Email

തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ കറന്റ് അഫേഴ‌സ് കമ്മിഷനും, മണ്ണീറ മാർ പീലക്സിനോസ് ഓർത്തഡോക്‌സ് ഇടവക സൺഡേ സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെൻ്റ് സഹകരണത്തിൽ തണ്ണിത്തോട് സോണിലെ യുവ തലമുറയേ ബോധവൽകരിക്കുന്ന എന്ന ലക്ഷ്യത്തോടെ സംഘടിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണം സെക്ഷൻ്റെ ഉദ്ഘാടന മീറ്റിംഗ് മാർ പീലക്‌സിനോസ് ഓർത്തഡോക്സ് ഇടവക മണ്ണീറയിൽ വെച്ച് നടന്നു. ഇടവക വികാരി ഫാദർ എബി എ തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗ്ഗ് മലങ്കര ഓർത്തഡോക്‌സ് സഭ സുവജനപ്രസ്ഥനം കേന്ദ്ര ട്രഷറർ രെഞ്ചു എം ജോയി ഉദ്ഘാടനം ചെയ്തു . ലഹരി വിരുദ്ധ ക്ലാസ്സുകൾക്ക് അനിൽ കുമാർ. എസ് ( അസിസ്‌റ്റന്റ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കോന്നി എക്സൈസ് റേഞ്ച് ഓഫീസ് കോന്നി ) നേതൃത്വം നൽകി കെ സി സി സോൺ സെക്രട്ടറി അനീഷ് തോമസ്, ഒവിബിഎസ് കൺവീനർ ബിനു പനാറയിൽ, സൂപ്രണ്ട് റ്റിജി വർഗ്ഗീസ്, ആൻ്റോ പി ബിനു, ജോയൽ പി ജിജി, ഡാൻ വർഗ്ഗീസ്, ബിന്ദു പി ചെറിയാൻ, ഷാജി നെടുംപുറത്ത്, ബാബു പുത്തൻവീട്ടിൽ എന്നിവർ പ്രസംഗിച്ചു.

Photo caption. കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ കറന്റ് അഫേഴ‌സ് കമ്മിഷനും, മണ്ണീറ മാർ പീലക്സിനോസ് ഓർത്തഡോക്‌സ് ഇടവക സൺഡേ സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെൻ്റ് സഹകരണത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണം മലങ്കര ഓർത്തഡോക്‌സ് സഭ യുവജനപ്രസ്ഥനം കേന്ദ്ര ട്രഷറർ രെഞ്ചു എം ജോയി ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *