പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ
അങ്കണവാടി വർക്കർ / ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കോട്ടാങ്ങൾ പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ / ഹെൽപ്പർ തസ്തികകളിലേയ്ക്ക് നിയമിക്കുന്നതിനായി 18 നും 46 നും ഇടയിൽ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിന്റെ മാതൃക മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽ മാർഗമോ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്, മല്ലപ്പള്ളി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, മല്ലപ്പള്ളി പിഓ- 689585 എന്ന വിലാസത്തിൽ ആഗസ്റ്റ് ഒൻപതിനുള്ളിൽ ലഭ്യമാക്കണം. ഫോൺ : 0469 2681233.
സീറ്റൊഴിവ്
സർക്കാർ സ്ഥാപനമായ സീപാസിന്റെ കീഴിൽ പത്തനംതിട്ട ചുട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് അപ്പ്‌ളൈഡ് ലൈഫ് സയൻസസിൽ എം.എസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ ( എം.എസ്സി സുവോളജിക്ക് തുല്യം) നു സീറ്റൊഴിവുണ്ട്. ബയോളജിക്കൽ സയൻസസിൽ ഏതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് ഫീസിളവ് ലഭിക്കും. ജവ. 9497816632, 9447012027.
റാങ്ക് ലിസ്റ്റ് പ്രദർശിപ്പിച്ചു
മെഴുവേലി ഗവ. ഐ.ടി.ഐ (വനിത) യിൽ എൻസിവിറ്റി സ്‌കീം പ്രകാരം ആഗസ്റ്റിൽ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (രണ്ടു വർഷം), ഫാഷൻ ഡിസൈൻ ടെക്‌നോളജി (ഒരു വർഷം) എന്നീ ട്രേഡുകളിലേക്കുളള റാങ്ക് ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9995686848, 8075525879 , 9496366325.
ധനസഹായം കൈമാറി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് പത്തനംതിട്ട ജില്ലാ ഓഫീസിൽ സമർപ്പിച്ചമരണാനന്തര അപേക്ഷയിൽ പത്തനംതിട്ട റാന്നി വയലത്തലയിൽ എലിയാമ്മ ജോർജ്ജിനും പത്തനംതിട്ട കല്ലറകടവിൽ സി. റ്റി അമ്പിളിക്കും ധനസഹായം നൽകി. ഒരു ലക്ഷം രൂപയും ശവസംസ്‌കാര ധനസഹായം പതിനായിരം രൂപയുമാണ് ഇരുവരുടേയും വീട്ടിലെത്തി ബോർഡ് അംഗം ജ്യോതിഷ് കുമാർ കൈമാറിയത്.

ഫോട്ടോ അടിക്കുറിപ്പ് – ധനസഹായം –
പത്തനംതിട്ട റാന്നി വയലത്തലയിൽ എലിയാമ്മ ജോർജ്ജിനും പത്തനംതിട്ട കല്ലറകടവിൽ സി. റ്റി അമ്പിളിക്കും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം ജ്യോതിഷ് കുമാർ ധനസഹായം കൈമാറുന്നു.
സ്‌പോട്ട് അഡ്മിഷൻ
മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസ് (സ്റ്റാസ്) പത്തനംതിട്ടയിൽ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ്, ബിഎസ്‌സി സൈബർ ഫോറൻസിക്്‌സ്, ബിസിഎ, എംഎസ്‌സി സൈബർ ഫോറൻസിക് എംഎസ്‌സി ആർട്ടിഫിഷ്യൽ ഇൻന്റലിജൻസ്, ഈ വർഷം അനുവദിച്ച ബികോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബികോം അകൗണ്ടിംഗ്, എംഎസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാ കൾച്ചർ എന്നീ കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. സർക്കാർ നിശ്ചയിച്ചിട്ടുള്ള സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യവും സ്‌കോളർഷിപ്പും ലഭിക്കും. ഫോൺ : 9446302066, 8547124193, 7034612362.
അങ്കണവാടി ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു
ഇലന്തൂർ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഹെപ്പർമാരുടെ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിനു വേണ്ടി സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2024 ജനുവരി ഒന്നിന് 18 നും 46 നും മദ്ധ്യേ പ്രായമുള്ളവരും സേവനതൽപരതയും മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം. അങ്കണവാടി ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കുകയും എന്നാൽ എസ്എസ്എൽസി പാസ്സാകാത്തവരും ആയിരിക്കണം. അപേക്ഷകരെ ഇന്റർവ്യൂ നടത്തിയാണ് സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായ പരിധിയിലും യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമാക്കിയിട്ടുള്ളവരിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 14, വൈകിട്ട് അഞ്ചു വരെ.അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും ഇലന്തൂർ ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നം :0468 2362129.


