വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന നിർദ്ധനരായ യുവതീ യുവാക്കളുടെ സമൂഹ വിവാഹത്തിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Kerala Pathanamthitta

വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ 25 ജോഡി നിർധനരായ യുവതീ യുവാക്കളുടെ വിവാഹം നടത്തും. 2025 ഒക്ടോബർ 2 ന് കോട്ടയത്തെ പ്രമുഖ ഓഡിറ്റോറിയത്തിൽ വച്ചാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.

മഹാപ്രളയകാലത്തും കോവിഡ് വ്യാപനം ഉണ്ടായപ്പോഴും വയനാട് ദുരന്തഭൂമിയിലും അടക്കം കേരളത്തിന് സഹായഹസ്തം നീട്ടിയ വേൾഡ് മലയാളീ കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്‌ സാമൂഹ്യ സേവനപാതയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളത്. സ്വർണ്ണത്തിനും അവശ്യ സാധനങ്ങൾക്കുമെല്ലാം വില അനിയന്ത്രിതമായി കുതിച്ച് കയറിയ സാഹചര്യത്തിൽ പാവപ്പെട്ട നിരവധി ആളുകൾ മക്കളുടെ വിവാഹം നടത്താൻ കഴിയാതെ വലയുന്ന സാഹചര്യം ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

വിവാഹ ചടങ്ങിനോടനുബന്ധിച്ച് വരനും വധുവിനും സ്വർണ്ണാഭരണങ്ങൾ, വസ്ത്രങ്ങൾ, ബ്യൂട്ടീഷൻ സേവനങ്ങൾ, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ആഡിറ്റോറിയം വാടക ക്വാഷ് ഗിഫ്റ്റ് എന്നിവയെല്ലാം പ്രൊവിഡൻസ് നൽകും. സമൂഹ വിവാഹത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ World Malayalee Council , Box No.1, Othara P O, Thiruvalla, Kerala, 689546 എന്ന വിലാസത്തിൽ അടുത്ത വർഷം ജൂലൈ 31 ന് മുമ്പായി അപേക്ഷകൾ അയക്കണം. അപേക്ഷയോടൊപ്പം വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, വിവാഹം നടത്താൻ താത്പ്പര്യമുള്ള വധു വരൻമ്മാരുടെ സമ്മതപത്രം, പഞ്ചായത്തിൽ നിന്നുള്ള ശുപാർശക്കത്ത് എന്നിവ ഉണ്ടാവണം. രേഖകൾ വിശദമായ പരിശോധനക്ക് വിധേയമാക്കിയ ശേഷം അർഹതയുള്ള ജോഡികളെ പ്രൊവിഡൻസ് തിരഞ്ഞെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വിശദ വിവരങ്ങൾക്ക് worldmalayaleep@gmail.com എന്ന ഈ മെയിലിൽ സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *