കല്ലറ കടവിൽ പൈപ്പിന്റെ ജോയിന്റ് ഭാഗം ഇളകി മാറി വെള്ളം ശക്തമായി റോഡിലേക്ക് ഒഴുകി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: കല്ലറ കടവിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പിന്റെ ജോയിന്റ് ഭാഗം ഇളകി മാറി വെള്ളം ശക്തമായി റോഡിലേക്ക് ഒഴുകി. സമീപ സ്ഥലത്തേക്ക് വെള്ളം ഒഴുകി നാശം സംഭവിച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. റിംഗ് റോഡിന് സമീപം കല്ലറക്കടവിലേക്ക് തിരിയുന്ന ഭാഗത്തേക്ക് തിരിയുന്നിടത്ത് പൈപ്പ് ഇളകി മാറിയത്. ഇതോടെ വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകി. സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം ഇരച്ച് ഇറങ്ങി. വീടുകളുടെയും ഫ്‌ളാറ്റിന്റെയും മുറ്റം നിറയെ വെള്ളവും ചെളിയും നിറഞ്ഞു .ഇതു വഴി സഞ്ചരിക്കാനും പറ്റാത്ത അവസ്ഥയായി. നിമിഷ നേരം കൊണ്ട് പ്രദേശം എല്ലാം വെള്ളത്തിൽ മുങ്ങി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്‌നിരക്ഷാ സേനയും ഉടൻ സ്ഥലത്ത് എത്തി.

വാട്ടർ അതോറിറ്റി പ്രധാന വാൽവ് അടച്ചതോടെ യാണ് വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് നിലച്ചു. എങ്കിലും പൈപ്പിൽ കിടന്ന വെള്ളം കുറെശെ പുറത്തേക്ക് ഒഴുകി. എങ്കിലും പൈപ്പിൽ കിടന്ന വെള്ളം കുറേശെയായി പുറത്തേക്ക് ഒഴുകി. പാലത്തിൽ കൂടിയാണ് പൈപ്പ് ലൈൻ വലിച്ചിട്ടുള്ളത്. മുമ്പും ഈ ഭാഗത്ത് പൈപ്പ് ഇളകി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *