പത്തനംതിട്ട – റീബിൽഡ് കേരള- പ്രോഗ്രാം ഫോർ റിസൽട്ട് പദ്ധതിയുടെ ഭാഗമായി മൈലപ്ര പള്ളിപ്പടിയിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക്ഡ്രിൽ നടത്തിയത്. ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ രക്ഷപെടുത്തി ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകുന്ന ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. ഗ്രാമപഞ്ചായത് പ്രസിഡൻറുമാരായ രജനി ജോസഫ്, ടി കെ ജെയിംസ്, എ ബഷീർ , ജയശ്രീ മനോജ്, ഡി എം ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, കോഴഞ്ചേരി തഹസിൽദാർ ടി കെ നൗഷാദ്, സബ് ഇൻസ്പെക്ടർ കെ ആർ രാജേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ആർ അഭിജിത് , ഡോ.ശരത് തോമസ് റോയ് , കില ജില്ലാ കോർഡിനേറ്റർ ഇ നീരജ് എന്നിവർ പങ്കെടുത്തു.



