പത്തനംതിട്ട – ശുചിത്വ – കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീനാ പ്രഭ 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡൻറ് ജോർജ് എബ്രഹാം അദ്ധ്യക്ഷനായി. 129,57,16,151 രൂപ ആകെ വരവും, 124,36,06,721 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 5,21,09,430 രൂപ നീക്കിയിരിപ്പുണ്ട്. ശുചിത്വമേഖലയ്ക്ക് 10 കോടി 30 ലക്ഷം രൂപയും കാർഷിക മേഖലയ്ക്ക് ഏഴ് കോടി 16 ലക്ഷം രൂപയും വകയിരുത്തി. മൃഗസംരക്ഷണത്തിനും തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് രണ്ട് കോടി 45 ലക്ഷം രൂപയും മാറ്റിവച്ചു.
വിദ്യാഭ്യാസ മേഖലയ്ക്ക് രണ്ട് കോടി രൂപയും ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഉപജീവനപദ്ധതികൾ, ഷെൽറ്റർ ഹോമുകൾ, ഭിന്നശേഷിക്കാർക്കായുള്ള പെർഫോമിംഗ് ഗ്രൂപ്പുകൾ തുടങ്ങിയ പദ്ധതികൾക്ക് രണ്ട് കോടി 12 ലക്ഷം രൂപയും വകയിരുത്തി. വനിതാ വികസനത്തിന് മൂന്ന് കോടി 53 ലക്ഷം രൂപയും യുവജന ക്ഷേമത്തിന് ഒരു കോടി 96 ലക്ഷം രൂപയും മാറ്റിവച്ചു. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് ഏഴ് കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് നാല് കോടി 87 ലക്ഷം രൂപയും വകയിരുത്തി. ഭവനനിർമ്മാണത്തിന് 10 കോടി 87 ലക്ഷം രൂപയും പട്ടികജാതി, പട്ടികവർഗക്ഷേമത്തിനായി 13 കോടി 69 ലക്ഷം രൂപയും 58 ലക്ഷം രൂപയും വകയിരുത്തി. പൊതുമരാമത്ത് പ്രവർത്തനത്തിന് 17 കോടി 37 ലക്ഷം രൂപയും ഊർജമേഖലയ്ക്ക് ഒരു കോടി 36 ലക്ഷം രൂപയും മാറ്റിവച്ചു. വയോജന ക്ഷേമത്തിന് ഒരു കോടി 72 ലക്ഷം രൂപയും വകയിരുത്തി.
സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ ലതാകുമാരി , ലേഖാ സുരേഷ്, ആർ. അജയകുമാർ, ജിജി മാത്യൂ, അംഗങ്ങളായ അഡ്വ. ഓമല്ലൂർ ശങ്കരൻ, മായാ അനിൽ കുമാർ, ജെസി അലക്സ്, ജിജോ മോഡി,. കൃഷ്ണകുമാർ, റോബിൻ പീറ്റർ, സാറാ തോമസ്, വി.റ്റി. അജോമോൻ, സെക്രട്ടറി ഷെർലാബീഗം, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

