ഇരവിപേരൂർ ; നന്നൂർ – തോട്ടപ്പുഴ റോഡ് പണിപൂർത്തിയാക്കത്തതിൽ നാഷണൽ ഹൈസ്കൂൾ പി.റ്റി.എ യും, പൗരാവലിയുടെയും നേതൃത്വത്തിൽ ഇന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ.. ഈ റോഡ് നിർമ്മാണ ഉത്ഘാടനം എം എൽ എ നടത്തി പോയിട്ട് 4 വർഷം കഴിഞ്ഞിട്ടും നന്നാക്കത്തതിൽ നാട്ടുകാരുടെ പ്രതിഷേധ സമരം കഴിഞ്ഞ ദിവസം സി.പി.എം ഭരണത്തിലുള്ള ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തിരുന്നു . എത്രയും വേഗം ഇതിന് സർക്കാർ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാന അധ്യപകൻ ദിലിപ്കുമാർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ഫാദർ മാത്യു കവിരായിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ഷേർലി തോമസ്, സുസ്മിത ബൈജു, വിജയമ്മ, സ്കൂൾ മുൻ മാനേജർ കെ.പി.രമേശ്. സ്റ്റാഫ് പ്രതിനിധി രമേശ്ബാബു, മധുസൂദനൻ ആചാരി , ഈപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു
What do you feel about this post?
Like
Love
Happy
Haha
Sad

