പത്തനംതിട്ട: സമൂഹത്തിന്‍റെ കാതലാണ് കുടുംബമെന്ന് കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അഭിപ്രായപ്പെട്ടു. മീരാണ്ണൻ മീരാ റാവുത്തർ കുടുംബ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹമെന്നത് ഒരു ശരീരമാണെങ്കില്‍ അതിലെ ജീവകോശമാണ് കുടുംബം. ഈ ജീവന്‍റെ അംശം പാവനമാണെന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. ഈ പാവനതയാണ് കുടുംബം എന്ന സംജ്ഞയ്ക്ക് അര്‍ത്ഥവും വ്യാപ്തിയും നല്കുന്നത്. ദിവ്യമായ സ്നേഹത്തിലുള്ള ഒത്തുചേരലാണ് കുടുംബ മെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പ്രസിഡന്റ് വി ഷേയ്ഖ് പരീദിന്റെ അദ്ധൃക്ഷതയിൽ രക്ഷാധികാരി N മീരാണ്ണൻമീരാ വാർഷികം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റിയാസ് അലിയാർ, സെക്രട്ടറി എം. മീരാണ്ണൻ മീരാ, ട്രഷറർ എൻ. അബ്ദുൽ ഖാദർ, കെ.മീരാണ്ണൻ മീരാ, അഡ്വ: ഷാജി മോൻ, അഡ്വ: ഷഫീഖ്. എ, അസീം ഹുസൈൻ മൗലവി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എൻ.അബ്ദുൽ ഖാദർ ( പ്രസിഡന്റ്) കെ. മീരാണ്ണൻ മീര (വൈസ് പ്രസിഡന്റ്) റഷീദ് ആനപ്പാറ (സെക്രട്ടറി) അഫ്സൽ. വി. ഷേയ്ഖ് (ജോയിന്റ് സെക്രട്ടറി) റിയാസ് അലിയാർ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.


