ബിജു ഭായിയുടെ കുമ്പഴ കിച്ചണിലെ ചട്ടിചോർ വൈറലാകുന്നു !!

Food Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – രുചി തേടി അലയുന്ന മലയാളികളുടെ കാലമാണിത്. പത്തനംതിട്ടയിൽ കുടുംബ സമേതം വരുവാനും, യാത്രകൾക്കിടയിൽ ബാത്ത്റൂം സൗകര്യം ഉള്ളതുമായ ഹോട്ടലുകളും, റെസ്റ്റോറന്റുകളും വളരെ പരിമിതമാണ്. ഉള്ളതോ വൃത്തിഹീനമായ ശൗചാലയങ്ങൾ ഉള്ളതും. കസ്റ്റമാർക്ക് ആവിശ്യമായ വൃത്തിയുള്ള ശൗചാലയമാണ് ഏതു ബിസിനസിനും ആവശ്യമായത് എന്ന വസ്തുത ഇന്നും മലയാളികളായ ബിസിനസുകാർക്ക് അറിയില്ല. അതിനൊരപവാദമാണ് ലുലു ഗ്രൂപ്പ് മുതലാളി എംഎ യൂസഫലി. വിദേശത്തും സ്വദേശത്തുമുള്ള അദ്ദേഹത്തിൻറെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വൃത്തിയുള്ള ശൗചാലയങ്ങൾ ഉള്ളതിനാൽ തന്നെ അങ്ങോട്ടേക്ക് കിലോമീറ്ററുകൾ വാഹനം ഓടിച്ചു പോകുന്നവരുണ്ട്. കുമ്പഴയിൽ ബിജുഭായ് തുടങ്ങിയ കുമ്പഴ കിച്ചൻ വൈറലാകുന്നതിന്റെ കാരണവും ഇതൊക്കെത്തന്നെ, നല്ല ഭക്ഷണം. നല്ല ശൗചാലയം അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.

കുവൈറ്റിൽ പ്രവാസിയായിരുന്ന കാലം മുതൽ സമൂഹ മാധ്യമത്തിലൂടെ ബിജു ഭായിയുമായി സൗഹൃദം ഉണ്ട്. പലപ്പോഴും കൈകൂപ്പി പോകുന്ന സമർപ്പണ ജീവിതം. രക്തം ആവിശ്യമായി പലരും സമീപിക്കുന്ന അവസരങ്ങളിലൊക്കെ ഞാൻ പറയാറുള്ളത് ബിജു ഭായിയെ വിളിക്കൂ എന്നാണ്, രാഷ്ട്രീയ, മത, സാമുദായിക തമ്പുരാന്മാർക്ക് പോലും ജീവൻ നിലനിർത്താൻ ആവിശ്യമായ രക്തം വേണമെങ്കിൽ സമീപിക്കേണ്ടി വരുന്ന BDK അതായത് ബ്ലഡ് ഡൊണേഷൻ കേരള എന്ന സംഘടനയുടെ എല്ലാമെല്ലാമാണ് ബിജു ഭായ് ആണ്. ഇതിനെല്ലാം പുറമെ അഗ്നിശമന സേനക്കൊപ്പം സിവിൽ വാളന്റിയർ ആയുള്ള അദ്ദേഹത്തിൻറെ സേവനം.

ഇനി പറയാൻ വന്ന ബിജു ഭായിയുടെ കുമ്പഴ കിച്ചണിലെ ചട്ടിചോർ, അതൊരു വേറെ ലെവലാണ് .
ഉച്ചക്ക് ഊണിനു .കുത്തരി ചോറ്, കണ്ണൻ ചേമ്പ് കറി, മുരിങ്ങക്കായ കറി, പുളിശ്ശേരി, തേങ്ങ അരച്ച മത്തി കറി, സാമ്പാർ, കായ പയർ തോരൻ, അവിയൽ, പച്ചടി, പടവലങ്ങ തൊടു കറി, നാരങ്ങ അച്ചാർ, ഉണക്ക മുളക് കൊണ്ടാട്ടം. പിന്നെ ഫ്രൈ ഇനങ്ങൾ ..നെത്തോലി, കിളി മീൻ, ബീഫ് , ചിക്കൻ, ബിരിയാണിവിഭവങ്ങൾ.. ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി. എഗ്ഗ് ബിരിയാണി. വെജിറ്റബിൾ ബിരിയാണി, പിന്നെ സ്പെഷ്യൽ കപ്പ ബിരിയാണിയും. കൂട്ടു പുഴുക്ക് എന്ന (കപ്പ,മധുര കിഴങ്ങ്, ഏത്തക്ക പഴുത്തത്,ചീമ ചേമ്പ്, പച്ച ഏത്തക്ക ) എന്ന പ്രത്യേക വിഭവവും ഉണ്ട്. കൂടാതെ കപ്പ വേവിച്ചത്, മീൻ തല കറി, ബീഫ് കറി, വാരി എല്ലു കറി, ഫിഷ് കറി (തള) ഇതിനെല്ലാം അവസാനമാണ് കുമ്പഴാസ് സ്പെഷ്യൽ ഞണ്ട് റോസ്റ്റ് കുമ്പഴാസ് സ്പെഷ്യൽ ചട്ടി ചോറ്.. ഈ കാണുന്ന വിഭവങ്ങൾക്ക് പുറമെ ഇതിനൊപ്പം 4 ഒഴിച്ചു കറികളും,, !!

ബിജു ഭായിയും കുമ്പഴ കിച്ചനും വൈറലായില്ലങ്കിലേ അത്ഭുതമുള്ളൂ. പത്തനംതിട്ടക്ക് ഒരു രുചി അടയാളം തന്നെ ഉണ്ടായെന്ന് പറയാം. ചിക്കൻ നിർത്തിയും, കിടത്തിയുമൊക്കെ വിഭവങ്ങളാക്കുന്ന ഈ കാലത്ത് നമ്മുടെ തനത് നാടൻ വിഭവങ്ങൾ ആസ്വദിക്കാനൊരു രുചിയിടം. ബിജുസ് കുമ്പാഴാസ് കിച്ചൻ.

Location Map – https://maps.app.goo.gl/nDju28VGTeoEtQ2J7

contact – 9526217989

ആശംസകളോടെ , ടീം പത്തനംതിട്ടക്ക് വേണ്ടി ജിബു വിജയൻ ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *