കേരളോത്സവം സാംസ്‌കാരികസന്ധ്യ ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – കേരളോത്സവത്തിലൂടെ നാളെയുടെ കായികതാരങ്ങളെ വാർത്തെടുക്കാൻ സാധിക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പള്ളിക്കൽ പഞ്ചായത്തിലെ കേരളോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരികസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം മനു , പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻപിള്ള, എം.ജി കൃഷ്ണകുമാർ, അഡ്വ ശ്രീഗണേഷ്, എ.പി സന്തോഷ്, ഷീനാ റെജി, സുപ്രഭ, ജി.പ്രമോദ്, ജി. സുരേഷ്,സാജിത റഷീദ്, ഷൈലജ പുഷ്പൻ, എസ്. സുജിത്ത്, ജി.ശ്രീജിത്ത്, ലത ശശി, ആശാ ഷാജി, എസ്. ശ്രീജ, രഞ്ജിനി കൃഷ്ണകുമാർ, പി.കെ ഗീത, ശരത്ത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *