ആറന്മുള – വല്ലന മഹാദേവ ക്ഷേത്രത്തിലും ഗുരുദേവക്ഷേത്രത്തിലും ഉത്സവം കൊടിയേറി. 2025 മാർച്ച് 14 മുതൽ 18 വരെയാണ് ഉത്സവം. ക്ഷേത്ര തന്ത്രി കൗസ്തുഭം മഹേഷ് മോഹനൻ തന്ത്രികൾ കൊടിയേറ്റ് കർമ്മം നടത്തി. രാവിലെ തിരുവുത്സവം ഉദ്ഘാടനം കർമ്മം ആറന്മുള SHO പ്രവീൺ കുമാർ. വി. എസ്. , ശാഖായോഗം പ്രസിഡന്റ് പി ജി അശോകൻ, കൺവീനർ പ്രമോദ് പി ദളൻ, സെക്രട്ടറി സുരേഷ് മംഗലത്തിൽ എന്നിവർ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു.

ഉച്ചയ്ക്ക് കൊടിയേറ്റ് സദ്യ നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പത്തനംതിട്ട ഇന്റലിജൻസ് DySP ഡോ. ആർ. ജോസ് `ലഹരിയും പുതു തലമുറയും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഭക്തജനങ്ങൾക്ക് ഇരു ക്ഷേത്രങ്ങളിലും കൊടിമര ചുവട്ടിൽ നിറപറ സമർപ്പിക്കാവുന്നതാണ്.


