കാറിന്റെ മുകളിലേക്ക് തേങ്ങാ വീണപ്പോൾ പരിഭ്രാന്തനായ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിൽ ഇടിച്ചു കത്തി :

Kerala Pathanamthitta

തിരുവല്ല: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് തേങ്ങ വീണു. പെട്ടെന്നുണ്ടായ സംഭവത്തിൽ പരിഭ്രാന്തനായ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിൽ ഇടിച്ച് തീപിടിച്ചു. അഗ്‌നിശമന സേനയെത്തി തീ അണച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കറ്റോട് തിരമൂലപുരം റോഡിൽ ഇരുവള്ളിപ്പറയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. കറ്റോട് ഭാഗത്തേക്ക് വന്ന കുട്ടികൾ അടങ്ങുന്ന മൂന്ന് യാത്രക്കാർ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാർ ആണ് അപകടത്തിൽപ്പെട്ടത്. കാർ മരത്തിൽ ഇടിച്ചതിനെ തുടർന്ന് നിസ്സാര പരുക്കേറ്റ മൂവരെയും നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സംഭവം അറിഞ്ഞ് തിരുവല്ലയിൽ നിന്നും എത്തിയ അഗ്‌നിശമന സേന ഉദ്യോഗസ്ഥർ ചേർന്ന് തീ അണയ്ക്കുകയായിരുന്നു. അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫിസർ കെ എസ് അജിത്ത്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സതീഷ് കുമാർ, ഉദ്യോഗസ്ഥരായ സൂരജ് മുരളി,ഷിജു, രഞ്ജിത്, ഷിബിൻ രാജ്,സജിമോൻ എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *