ലയൺസ് ക്ലബിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയം: ജി.വേണുകുമാർ

Kerala Alappuzha
Print Friendly, PDF & Email

എടത്വ: സാമൂഹിക സേവന രംഗത്ത് നിലകൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്ന് പിഡിജി ജി.വേണുകുമാർ പ്രസ്താവിച്ചു.

ലയൺസ് ക്ളബ് ഡിസ്ട്രിക്ട് 318ബി റീജിയൺ 4 കോൺഫ്റൻസ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അശരണരായവരെ സഹായിക്കുന്നതിനും നിരാലംബരാർക്ക് കൈത്താങ്ങാകുന്നതിനും ലയൺസ് ക്ലബ് മുൻനിരയിൽ തന്നെയുണ്ട്.സമൂഹത്തിന്റെ സ്പന്ദനം ഒപ്പിയെടുത്തു പരിഹാരം കാണാൻ കഴിയുന്ന നിലയിൽ ഓരോ ലയൺസ് ക്ലബ് അംഗങ്ങളും മാറിയിരിക്കുന്നതായി അദ്ദേഹം കൂട്ടിചേർത്തു.

റീജിയൺ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 8 ക്ലബുകളിൽ നിന്ന് ഉള്ള എക്സിക്യൂട്ടീവ് ഭാരവാഹികൾ പങ്കെടുത്തു.

കെ.ജെ സാലിച്ചൻ, ജസ്ലിൻ ജോസഫ്,അഡ്വ. എംഎം.അപ്പച്ചൻക്കുട്ടി,സോൺ ചെയർമാൻ സുരേഷ് ബാബു , പി.ബി. ഷുജ, രാമങ്കരി ലയൺസ് ക്ലബ് പ്രസിഡന്റ് പി.സി.ജയചന്ദ്ര കുമാർ എന്നിവർ പ്രസംഗിച്ചു.

റീജിയൺ കൾച്ചറൽ ഫെസ്റ്റിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അന്തരിച്ച രാമങ്കരി ലയൺസ് ക്ലബ് ട്രഷറാർ ബെന്നിച്ചൻ സേവ്യറിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.

✒️ ഡോ.ജോൺസൺ വി ഇടിക്കുള.

Leave a Reply

Your email address will not be published. Required fields are marked *