പത്തനംതിട്ടയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു ; 7പേർക്ക് പരിക്ക്

Pathanamthitta

പത്തനംതിട്ട അബാൻ ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകിട്ട് 6.35 ഓടെയാണ് സംഭവം. കുടുങ്ങി കിടന്ന ഒരു വാഹനത്തിലെ ഡ്രൈവറെ അഗ്നിശമന സേന പുറത്തെടുത്തു. കാൽനട യാത്രക്കാർക്കും പരിക്കേറ്റു. എല്ലാവരെയും അഗ്നിശമന സേനയെത്തി പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചു. ഫയർ സർവ്വീസ് റിട്ടയേർഡ് ഓഫീസർ ശ്രീ . അബു ആണ് മരണപ്പെട്ടത്.

*പരിക്ക് പറ്റിയ അതിഥി തൊഴിലാളികൾ.. കാൽനട യാത്രക്കാർ.
1 ജിനു.. 48 , 2. വിശ്വജിത്ത്… 24 , 3.രൂപേഷ്.. 25 , 4 ജനേഷ്. 26 , 5. സൂരജ്.. 21 6. സുജൻ 30 , 7. വിജയ് മൺഡൽ.. 18

*രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർ..
സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ റ്റി. നൗഷാദിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ ശ്രീ. ജുബിൻ ജോൺസൺ, ഫ്രാൻസിസ്, അഭിലാഷ്, അനു, റ്റി, അജു.റ്റി, അസീം അലി, സാബിർ, അജിലേഷ്, ഹോം ഗാർഡ് മാരായ ശ്രീ ഡേവിഡ്, ബിജോ ജോർജ്ജ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

100%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *