മെഴുവേലിയിൽ ഗുരുദേവ ജയന്തി ആഘോഷം

Pathanamthitta

മെഴുവേലി – ആനന്ദഭൂതേശ്വരം നമ്പർ 65 എസ് എൻ ഡി പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 172 മത് ജയന്തി വിവിധ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു . ആനന്ദഭൂതേശ്വരം മഹാദേവ ക്ഷേത്രം , ഗുരു മന്ദിരം, പൂവണ്ണും മൂട് ഗുരുമന്ദിരം, തുണ്ട് കാട് ഗുരുമന്ദിരം എന്നിവിടങ്ങളിൽ വിശേഷാൽ പൂജകൾ, ജയന്തി സന്ദേശ വിളംബര ഘോഷ യാത്ര, ജയന്തി സമ്മേളനം, പഠന വിജയി കൾക്ക് അനുമോദനം വാഹന റാലി എന്നീ ചടങ്ങിലൂടെ നടത്തപ്പെടുന്നു. 28 ന് വൈകിട്ട് 4 മണിക്ക് ആനന്ദഭൂതേശ്വരം ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിക്കുന്ന വാഹനറാലി വട്ടപ്പറമ്പ്, കാവുംപടി, പൂവണ്ണുംമൂട് ഗുരു മന്ദിരം, കിടങ്ങന്നൂർ, ആമക്കോട്, കോങ്കുളഞ്ഞി, ആലക്കോട്, തുണ്ട് കാട് ഗുരു മന്ദിരം, പത്തിശ്ശേരി, വഴി തിരികെ ക്ഷേത്ര നിധിയിൽ എത്തിച്ചേർന്നതും തുടർന്ന് നടക്കുന്ന ജയന്തി സമ്മേളനം മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് നേജോ മോൻ ഉദ്ഘാടനം ചെയ്യും. പിങ്കി ശ്രീധർ പ്രഭാഷണം നടത്തും. പാവപ്പെട്ടവർക്ക് നൽകി തുടങ്ങുന്ന കിറ്റ് വിതരണം എസ് എൻ ഡി പി യോഗം മേഖലാ ചെയർമാൻ ഡി. സജീവ് നിർവ്വഹിക്കും.

ചിത്രങ്ങൾ – തിരുവോണ ദിനത്തിൽ മെഴുവേലി ആനന്ദഭൂതേശ്വരം ശ്രീനാരായണ ക്ഷേത്ര സന്നിധിയിൽ നിന്ന് അത്തപ്പൂക്കളവും ഭാരവാഹികളും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *