തിരുവനന്തപുരം: നേപ്പാളിൽ കുടുങ്ങിയ തൃക്കരിപ്പൂർ സ്വദേശികൾ ഉൾപ്പെടെയുള്ള 36 അംഗ മലയാളി വിനോദസഞ്ചാരികൾ സുരക്ഷിതർ. സംഘത്തിൽ നാലു തൃക്കരിപ്പൂർ സ്വദേശികളാണുള്ളതെന്ന് സന്ദീപ് വാര്യർ എം.എൽ.എയുടെ ഓഫിസ് അറിയിച്ചു. അവരുമായി നേരിട്ട് ഫോണിൽ സംസാരിക്കുകയും വിവരങ്ങൾ അന്വേഷിച്ചറിയുകയും ചെയ്തു. നിലവിൽ അവർക്ക് മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഇവരുമായി ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. സംഘത്തിൽ ആവശ്യമായ എല്ലാ നിർദേശങ്ങളും തുടർ സഹായങ്ങളും സർക്കാർ തലത്തിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും എം.എൽ.എയുടെ ഓഫിസ് അറിയിച്ചു. നേപ്പാളിലെ സാഹചര്യങ്ങൾ സംസ്ഥാന സർക്കാർ നിരീഷിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻറെ ഓഫിസ് അറിയിച്ചു.. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം. ഫോൺ: 944 7111844, 9747132147.
What do you feel about this post?
Like
Love
Happy
Haha
Sad

