തിരുവല്ല : അശരണരുടേയും ആലംബഹീനരുടെയും പിതാവും നിരണം ഭദ്രാസനാധിപനായിരുന്ന ഭാഗ്യ സ്മരണർഹനായ മലങ്കരസഭ രത്നം ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ 13-മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ മാവേലിക്കര പുതിയകാവ് കത്തീഡ്രലിൽ നിന്ന് സെൻ്റ് പോൾസ് മിഷൻ ട്രെയിനിംഗ് സെന്ററിലേക്ക് പദയാത്ര നടത്തി. ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡൻ്റ് ഫാ. ഷിജി കോശി, ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബിബിൻ മാത്യു, ഭദ്രാസന സെക്രട്ടറി റിനോജ് ജോർജ് ഗീവർഗീസ്, മുൻ കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, മുൻ ട്രഷറാർ ജോജി പി. തോമസ്, സജി മാമ്പക്കുഴിയിൽ, മത്തായി ടി. വർഗീസ്, യുവജന പ്രസ്ഥാനം ഭാരവാഹികളായ ജോജി ജോർജ്, ഡോണിയ നൈനാൻ, രോഹിത് കെ. ജോൺ, ജോയൻ വർഗിസ്, ചെറിയാൻ മണലേൽ, അഭിലാഷ് തോമസ്, അശ്വിൻ വി. റെജി, ദിബാ വി. ജേക്കബ് എന്നിവർ നേതൃത്വം നൽകി.
What do you feel about this post?
Like
Love
Happy
Haha
Sad

