കോട്ടയം :- പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെയും മരിച്ച നിലയില്‍ കണ്ടെത്തി. ഉരുളികുന്നം സ്വദേശി കൊച്ചുകൊട്ടാരം കുടലിപ്പറമ്ബില്‍ ജെയ്‌സണ്‍ തോമസ് (44) ഭാര്യ മെറീന (29) മക്കളായ ജെറാള്‍ഡ് (4) ജെറീന (2) ജെറില്‍ (ഏഴുമാസം) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ജെയ്‌സണ്‍ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. ജെയ്‌സണെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. ഉരുളികുന്നം സ്വദേശികളായ ജെയ്‌സണും മെറീനയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ജെയ്‌സണ്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടു വര്‍ഷമായി കുടുംബം പൂവരണിയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

