മുടക്കമില്ലാതെ മഞ്ഞനിക്കര തീർത്ഥാടകർക്ക് ആതിഥേയത്വവുമായി കുമ്പനാട്

Kerala Food Pathanamthitta
Print Friendly, PDF & Email

കുമ്പനാട് – കഴിഞ്ഞ പതിനഞ്ചു വർഷക്കാലത്തോളമായി മുടക്കമില്ലാതെ കുമ്പനാട് വഴി രാത്രി വൈകിയും കടന്നുപോകുന്ന മഞ്ഞനിക്കര തീർത്ഥാടകർക്ക് ഭക്ഷണവും, ലഘുപാനീയ വിതരണവുമായി കുമ്പനാട്ടെ നല്ലവരായ കുറച്ചു മനുഷ്യ സ്നേഹികൾ. ഫ്രണ്ട്സ് ഓഫ് കുമ്പനാട്‌ എന്ന കൂട്ടായ്മയാണ് ഈ ആതിഥേത്വത്തിനു നേതൃത്വം കൊടുത്തത്. ഇന്നലെ വൈകിട്ട് 7 മണിയോടെ ആരംഭിച്ച ഈ സത്പ്രവർത്തി രാത്രി വൈകിയും തുടർന്നു. കുമ്പനാട് ജംഗ്‌ഷനിലുള്ള അക്ഷയ കേന്ദ്രത്തിനു സമീപം ഉറക്കമിളച്ചു അവർ കാത്തിരുന്നു മഞ്ഞനിക്കര പദയാത്രികരെ. കുമ്പനാടിന്റെ ഈ ആതിഥേയത്വം നിറഞ്ഞ മനസ്സോടെയാണ് അവർ സ്വീകരിച്ചത്.

ഫ്രണ്ട്സ് ഓഫ് കുമ്പനാടിനു വേണ്ടി സുബിൻ നീറുംപ്ലാക്കൽ, സന്തോഷ് നെല്ലിമൂട്ടിൽ, മാത്യു കല്ലുങ്കത്തറ, രാജു വെട്ടിത്തറ, ബോബി ചേന്നാട്ട്, സുനിൽ ആനപ്പാറയ്ക്കൽ, ബിജി ജോൺ, ജോമോൻ കീക്കാട്ടിൽ, അജി മണലുകാലായിൽ എന്നിവരും കുടുംബാംഗങ്ങളും നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *