ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതയിൽ നവീകരണ പ്രവർത്തനത്തിന്റെ സമയപരിധി കഴിഞ്ഞിട്ടും നിർമ്മാണം മാത്രം നടന്നില്ല ? പ്രതിഷേധവുമായി നാട്ടുകൂട്ടം.

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – ദേശീയപാതയെയും ടി കെ റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം – കറ്റോടു റോഡിലെ ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതയിലെ റോഡ് തകർച്ച പരിഹരിക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ആയി റെയിൽവേ നടത്തേണ്ട നിർമ്മാണ പ്രവർത്തികൾ സമയപരിധി കഴിഞ്ഞിട്ടും ആരംഭിക്കാത്തത് ഈ റോഡിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാരോടും ഇവിടുത്തെ ജനതയോടും റെയിൽവേ കാട്ടുന്ന തുടർച്ചയായുള്ള അവഗണനയുടെ ഭാഗമാണെന്ന് നാട്ടുകൂട്ടം ഭാരവാഹികൾ പറഞ്ഞു.

നിരവധി ആരാധനാലയങ്ങളും സ്കൂളുകളും ഉൾപ്പെടുന്ന ഈ പ്രദേശത്ത് വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിനാളുകൾ നിത്യേന കടന്നുപോകുന്ന ഈ അടിപ്പാതയിൽ കോൺക്രീറ്റ് തകർന്ന കമ്പികൾ തെളിഞ്ഞ നിലയിലാണ് പലയിടത്തും. വാഹനങ്ങളുടെ ടയറുകൾ ഇതിനു മുകളിലൂടെ കയറി പഞ്ചറാകുന്നത് ഇപ്പോൾ നിത്യസംഭവം മാറിയിരിക്കുകയാണ്. നാട്ടുകാർ റെയിൽവേ അധികൃതർക്ക് നൽകിയ നിവേദങ്ങളുടെ അടിസ്ഥാനത്തിൽ മാസങ്ങൾക്കു മുമ്പ് റെയിൽവേ റോഡ് സേഫ്റ്റി ചീഫ് എൻജിനീയർ ഹുമാൻഷു ഗോസാമി ഇവിടം സന്ദർശിക്കുകയും എത്രയും വേഗം അടിപ്പാതയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിനായി ഈറോഡ് വഴിയുള്ള ഗതാഗതം കഴിഞ്ഞ മാസം ( ജനുവരി) 27- മുതൽ ഫെബ്രുവരി 16- വരെ നിരോധിച്ചുകൊണ്ട് റെയിൽവേ ബന്ധപ്പെട്ട അധികൃതർക്കെല്ലാം നോട്ടീസ് നൽകിയിരുന്നു. സമയപരിധി അവസാനിച്ചിട്ടും റോഡ് നിർമ്മാണം ആരംഭിക്കാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും എത്രയും വേഗം നിർമ്മാണ പ്രവർത്തികളിൽ ആരംഭിച്ചില്ല എങ്കിൽ എല്ലാ വിഭാഗം ജനങ്ങളെയും കുട്ടി ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് നാട്ടുകൂട്ടം ഭാരവാഹികൾ പറഞ്ഞു.

നാട്ടുകൂട്ടം ജനറൽ കോഡിനേറ്റർ സോജ കാർഡോസിന്റ് അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം പൊതുപ്രവർത്തകൻ വി. ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. നാട്ടുകൂട്ടം ഭാരവാഹികളായ ഷിബു ഫിലിപ്പ്, എബി പീറ്റർ, സാൻസി ജേക്കബ്, ഷാജി എബ്രഹാം, സോമൻ പി വി, ഫിലിപ്പ് എബ്രഹാം, രാജൻ ഗീവർഗീസ്, ആന്റണി ലാസർ, രവീന്ദ്രൻ എ കെ, ഷൈനി ബിജു, മുരളി ദിവാകരൻ, നിഷാമണി, തമ്പി പി വി, കുഞ്ഞൂഞ്ഞമ്മ വർക്കി, ജോയി വർഗീസ്, തോമസ് ബേബി, ബാബു തോമ്മി, അച്ചൻകുഞ്ഞ് തോമസ്, മോനച്ചൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ – 1-ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതയിൽ കോൺക്രീറ്റ് തകർന്ന് കമ്പി തെളിഞ്ഞ നിലയിൽ.
2. നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതു സംബന്ധിച്ച് റെയിൽവേ, റോഡ് ഗതാഗതം നിരോധിച്ചു കൊണ്ട് വിവിധ വകുപ്പ് നൽകിയ കത്തിന്റെ പകർപ്പ്.

Leave a Reply

Your email address will not be published. Required fields are marked *