അമിത വില ഈടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും: ജില്ലാ കളക്ടര്‍

Pathanamthitta

പത്തനംതിട്ട – നിത്യോപയോഗസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വിപണിയില്‍ ലഭിക്കുന്ന നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രണ വിധേയമാക്കുവാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ഓമല്ലൂരിലെ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. പൊതുവിപണിയിലെ വിലനിയന്ത്രണത്തിനായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പച്ചക്കറി, പലചരക്ക് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടന്നു വരികയാണ്. എല്ലാ കടകളിലും നിത്യേന പൊതുജനങ്ങള്‍ക്ക് കാണത്തക്ക വിധം കൃത്യമായ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണം. വ്യാപാരികള്‍ വാങ്ങുന്ന സാധനങ്ങളുടെ ബില്ലുകളും രജിസ്റ്ററുകളും കൃത്യമായി സൂക്ഷിക്കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സാധനങ്ങളുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡ് ഉണ്ടാകണം. വില്‍ക്കുന്ന സാധനങ്ങളില്‍ കൃത്യമായ ലേബലുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. വിലവിവരപട്ടികയിലുള്ള വിലയാണ് പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും ഈടാക്കുന്നതെന്ന് ഉറപ്പാക്കണം. അമിത വില ഈടാക്കാതെ ഭക്ഷ്യ സാധനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നും പരിശോധന നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. വിലനിലവാര ബോര്‍ഡുകള്‍ വ്യക്തമായി പൊതുജനം കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍, ബില്ലുകള്‍ കൃത്യമായി സൂക്ഷിക്കാത്തത്, വ്യത്യസ്ത വില ഈടാക്കുന്നത്, വിലനിലവാര ബോര്‍ഡുകളേക്കാള്‍ അധികം വില ഈടാക്കുന്നത് തുടങ്ങിയ ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ലിജോ പൊന്നച്ചന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ മനോജ്, പി. പ്രദീപ്, എസ്. സുമന്‍, ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *