അനധികൃത പ്രവർത്തനത്തിന് ഉപയോഗിച്ച വാഹനം ആർടിഒ പിടിച്ചെടുത്തു.

Pathanamthitta

പത്തനംതിട്ട: വലിയ സ്ഫോടക വസ്തു ഉപയോഗിച്ച് ജാക്യമറിന്റെ സഹായത്തോടെ കിണറ്റിൽ നിന്നും പാറ പൊട്ടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ നടപടി. വാഹനം പിടിച്ചെടുക്കുകയും കോന്നി RTO 7020/- രൂപ പിഴ ഈടാക്കുകയും ചെയ്തു. വിവരാകാശ പ്രവർത്തകയായ മഞ്ജു ലാൽ മലയാലപ്പുഴ സ്വദേശി മധു ഉണ്ണിത്താൻ എന്നയാൾക്കെതിരെ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് ഈ നടപടി. മഞ്ചു ലാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോന്നി തഹസിൽദാരോട് ജില്ലാ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മധു ഉണ്ണിത്താൻ കംപ്രസ്സർ ഘടിപ്പിച്ച ട്രാക്ടറുകൾ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. വീട്ടിൽ സ്‌ഫോടക വസ്തു അനധികൃതമായി സൂക്ഷിക്കുന്നുണ്ടോ എന്ന് പോലീസ് മുൻപ് പരിശോധന നടത്തിയിട്ടുണ്ട്. തുടർന്നും അന്വേഷണം ആവശ്യമാണ് നിലവിലും സ്‌ഫോടക വസ്തുക്കൾ കൈവശം വയ്ക്കുന്നുണ്ടോ എന്നും ലൈസൻസ് ഇല്ലാതെ ജാക്യമർ ഉപയോഗിക്കുന്നുണ്ടോ എന്നും വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം എന്ന് കോന്നി തഹസിൽദാർ മൈനിംഗ്ആൻഡ് ജിയോളജി വകുപ്പിലും മലയാലപ്പുഴ പോലീസ് സ്റ്റേഷനിലും കോന്നി RTO യിലും റിപ്പോർട്ട് ആവശ്യപ്പെട്ടു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *