കോന്നി – ഊട്ടുപാറ ബഥേൽ മാർത്തോമാ ഇടവകയുടെ കൺവൻഷനും, ഇടവക ദിനാഘോഷവും 2024 ജനുവരി 5 വെള്ളിയാഴ്ച മുതൽ 7 ഞായർ വരെയുള്ള ദിവസങ്ങളിൽ പള്ളിയിൽ വെച്ച് നടക്കുകയാണ്. റവ. ഡോ. വിഎം മാത്യു ( മാർത്തോമാ വൈദിക സെമിനാരി, കോട്ടയം ) മുഖ്യാതിഥി ആയിരിക്കും. കൺവൻഷനിൽ വചനങ്ങൾ കേൾക്കാൻ, അതുവഴി വ്യക്തികളുടെയും, ഭവങ്ങളുടെയും അനുതാപത്തിനും, അനുഗ്രഹങ്ങൾക്കും പാത്രീഭൂതരാകാൻ എല്ലാ ഇടവകാംഗങ്ങളുടെയും പങ്കാളിത്തം ക്ഷണിച്ചുകൊള്ളുന്നതായി ഇടവക വികാരി റവ. രാജീവ് ഡാനിയേലും, സെക്രട്ടറി റോയ് തോമസും വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.
ജനുവരി 5 വെള്ളിയാഴ്ച വൈകിട്ട് 5 .30 മുതൽ ഗാനശുശ്രൂഷയും, വചന ശുശ്രൂഷയും, ജനുവരി 6 വൈകിട്ട് 5.30 മുതൽ ഗാന ശുശ്രൂഷയും, വചന ശുശ്രൂഷയും, ജനുവരി 7 ഞായറാഴ്ച രാവിലെ 8.30 മുതൽ വിശുദ്ധ കുർബാനയും, ഇടവക ദിനാഘോഷവും നടക്കുന്നു. ഇടവക ദിനത്തിൽ ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണെന്നും അവർ അറിയിച്ചു.



