നഴ്സിംഗ് വാരാഘോഷത്തിന് തുടക്കമായി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് വിഭാഗങ്ങളെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന നഴ്സിംഗ് വാരാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ആതുര ശുശ്രൂഷാ രംഗത്ത് നഴ്സിംഗ് സേവനത്തിന് കീര്‍ത്തി നേടിയ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് നഴ്സിംഗ് വാരാചരണം സംഘടിപ്പിച്ചിട്ടുളളത്. ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാരും നഴ്സിംഗ് വിദ്യാര്‍ഥികളുമാണ് പരിപാടിയില്‍ പങ്കെടുത്തത്.

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം ഗീതു മുരളി, ഡെപ്യൂട്ടി ഡിഎംഒ ഡോ. നന്ദിനി, മുത്തൂറ്റ് ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ.അബു എബ്രഹാം, ഡോ.അനിത, ഡോ.ജിഷ, നഴ്സിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ദീപ ജയപ്രകാശ്, ലാലി തോമസ്, അനുരാജ്, സതിമോള്‍, ഷേര്‍ളി പി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. വാരാഘോഷ പരിപാടികള്‍ നഴ്സിംഗ് ദിനമായ മേയ് 12 ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *