പത്തനംതിട്ട – ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി ആധാർ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നിർവഹിച്ചു. ആധാർ എന്റോൾമെന്റ്, പുതുക്കൽ, തെറ്റ് തിരുത്തൽ എന്നിവയോടാനുബന്ധിച്ചുള്ള ക്യാമ്പിന്റെ സേവനം പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് പറഞ്ഞു. ക്യാമ്പിലൂടെ വിദ്യാർഥികളുടെ ഭാവിപഠനം, തൊഴിൽമേഖല എന്നിവയുമായി ബന്ധപ്പെട്ടുള്ള അനിവാര്യരേഖകളുടെ കൃത്യതയാണ് ഉറപ്പു വരുത്തുന്നത്് എന്നും വ്യക്തമാക്കി. ജില്ലയിലെ 745 സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് പ്രയോജകരമാണ് ക്യാമ്പ്. അഞ്ച് വയസിലും, പതിനഞ്ച് വയസിലുമുള്ള നിർബന്ധിത ബയോ മെട്രിക് അപ്‌ഡേഷനുള്ള സൗകര്യവുമുണ്ട്. ജില്ലാ ഭരണകേന്ദ്രം, ഐ. ടി മിഷൻ, വിദ്യാഭ്യാസ വകുപ്പ്, അക്ഷയ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടർ ബി. ആർ. അനില അധ്യക്ഷയായി. ഐ. ടി. മിഷൻ ജില്ലാ പ്രൊജക്റ്റ് മാനേജർ സി എം ഷംനാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. പി. മൈത്രി, കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ്, പ്രഥമ അധ്യാപിക ഗ്രേസൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.


