അനധികൃത റേഷൻ കാർഡ് : നിയമ നടപടി സ്വീകരിക്കും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – അനധികൃത റേഷൻ കാർഡ് കൈവശം വയ്ക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറയിപ്പ്. റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗത്തിന് 1000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തൃതിയുള്ള വീട്/അംഗങ്ങൾക്ക് എല്ലാംകൂടി ഒരേക്കറിൽ അധികം ഭൂമി/ഏതെങ്കിലും അംഗത്തിന്റെ പേരിൽ നാല്ചക്ര വാഹനം/എല്ലാ അംഗങ്ങൾക്കും കൂടി 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം- ഇതിൽ ഏതിലെങ്കിലും ഉൾപ്പെടുന്നവർക്ക് മുൻഗണനാ റേഷൻ കാർഡിന് അർഹതയില്ല.

അനർഹമായി കൈവശമുള്ള മുൻഗണനാ റേഷൻ കാർഡ് അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികളെടുക്കും, അനധികൃതമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ പൊതുവിപണി വിലയും ഇടാക്കും. റേഷൻ കടകളിൽ വച്ചിട്ടുള്ള പെട്ടികളിൽ ഡിസംബർ 15 വരെ ആർക്കും പരാതി നൽകാമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222212.

Leave a Reply

Your email address will not be published. Required fields are marked *