തൃശൂർ ജില്ലാ അറിയിപ്പുകൾ
*സ്‌കിൽ സെന്റർ കോ-ഓർഡിനേറ്റർ നിയമനംസമഗ്രശിക്ഷ കേരളം തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുളള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിൽ (ബി.ആർ.സി.കളിൽ) ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്റുകളിലേക്ക് സ്‌കിൽ സെന്റർ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അന്തിക്കാട്, ചാലക്കുടി, ചാവക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട, കൊടകര, കൊടുങ്ങല്ലൂർ, മാള, മതിലകം, മുല്ലശ്ശേരി, ഒല്ലൂക്കര, പഴയന്നൂർ, തളിക്കുളം, വെളളാങ്കല്ലൂർ (2 എണ്ണം), വടക്കാഞ്ചേരി, യു.ആർ.സി. തൃശ്ശൂർ, ചൊവ്വന്നൂർ എന്നീ ബി.ആർ.സികളിലാണ് നിയമനം. എംബിഎ/ എംഎസ്ഡബ്യു/ ബി.എസ്.സി അഗ്രികൾച്ചർ/ ബി.ടെക് എന്നിവയാണ് യോഗ്യത. പ്രായപരിധി 20 നും 35 നും മദ്ധ്യേ. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതമുള്ള അപേക്ഷ ഒക്ടോബർ 15 ന് വൈകീട്ട് 5 നകം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ, സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ), തൃശ്ശൂർ ജില്ല, ജി.എം.ബി.എച്ച്.എസ്.എസ് കോമ്പൗണ്ട്, പാലസ് റോഡ്, തൃശ്ശൂർ, പിൻ 680020 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0487 2323841.
*പി.എസ്.സി അഭിമുഖം
തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) – മലയാളം മീഡിയം (ബൈ-ട്രാൻസ്ഫർ) (കാറ്റഗറി നം. 412/ 22), പാർട്ട് ടൈം ജൂനിയർ ലാംഗ്യേജ് ടീച്ചർ (അറബിക്)- എൽ.പി.എസ് അഞ്ചാമത് എൻ.സി.എ ഒ.ബി.സി (കാറ്റഗറി നം. 653/22), പാർട്ട് ടൈം ജൂനിയർ ലാംഗ്യേജ് ടീച്ചർ (അറബിക്) – എൽ.പി.എസ് ഒന്നാമത് എൻ.സി.എ എസ്.സി (കാറ്റഗറി നം. 290/22), ഫുൾ ടൈം ജൂനിയർ ലാംഗ്യേജ് ടീച്ചർ (അറബിക്) എൽ.പി.എസ് ഒന്നാമത് എൻ.സി.എ ഇ/ബി/ടി (കാറ്റഗറി നം. 315/2023) തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഒക്ടോബർ 10 ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തൃശ്ശൂർ ജില്ലാ ഓഫീസിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾക്കുള്ള അറിയപ്പ് എസ്.എം.എസ്, പ്രൊഫൈൽ മെസ്സേജ് മുഖേന നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണം.
*അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ തൊഴിൽ പരിശീലനം
കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ കുന്നംകുളം നഗരസഭയുടെ 2024-25 വർഷത്തെ വാർഷിക പദ്ധതി പ്രകാരം, കുന്നംകുളം നഗരസഭ പരിധിയിലെ വനിതകൾക്കായി നൂതന സാങ്കേതിക വിദ്യയായ ഓഗ്‌മെന്റഡ് റിയാലിറ്റി വെർച്ച്വൽ റിയാലിറ്റിയിൽ തൊഴിൽ പരിശീലനം ആരംഭിക്കുന്നു.
എസ്.സി – എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് പൂർണ്ണമായും സൗജന്യമായും, മറ്റു വിഭാഗക്കാർക്ക് 75 ശതമാനം സ്‌കോളർഷിപ്പോടെയുമാണ് തൊഴിൽ പരിശീലനം. 18 വയസ്സിനു മുകളിൽ പ്രായമുള്ള പന്ത്രണ്ടാം ക്ലാസ്/ തത്തുല്യം യോഗ്യതയുള്ള കുന്നംകുളം നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന വനിതകൾക്ക് പരിശീലനത്തിനായി അപേക്ഷിക്കാം. https://bit.ly/freevrdevelopercourse എന്ന ലിങ്കിലൂടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്കായി 9495999675, 9847504464 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
*ആരോഗ്യവകുപ്പിൽ നിയമനം
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ-കേരളയിൽ നടക്കുന്ന ഐ.സി.എം.ആർ റിസർച്ചിലേയ്ക്ക് പ്രോജക്ട് നഴ്‌സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സെക്കന്റ് ക്ലാസ്സ്, മൂന്നു വർഷ ജി.എൻ.എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിംഗ്/പബ്ലിക്ക് റിസർച്ച് എന്നിവയിലുള്ള പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ശമ്പളം: 21,800 രൂപ. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 15 ന് രാവിലെ 10 ന് തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിൽ നടക്കുന്ന വാക്ക് ഇൻ-ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
*വാട്ടർ കുടിശ്ശിക; റവന്യു അദാലത്ത്
റവന്യൂ റിക്കവറിയിൽ ഉൾപ്പെട്ട വാട്ടർ കുടിശ്ശിക കേസുകൾ തീർപ്പാക്കുന്നതിനായി കേരള ജല അതോറിറ്റി തൃശ്ശൂർ ചെമ്പൂക്കാവ് വാട്ടർ വർക്‌സ് സബ് ഡിവിഷൻ കാര്യാലയത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശമനുസരിച്ച് തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ അദാലത്ത് നടത്തുന്നു. ഒക്ടോബർ 9, 16, 23, 25 തീയതികളിലാണ് അദാലത്ത് നടത്തുന്നത്. ഇത് സംബന്ധിച്ച് നോട്ടീസ് കൈപ്പറ്റിയ ഉപഭോക്താക്കൾ അതിൽ നിർദ്ദേശിച്ച സമയക്രമം പാലിച്ച് അതാത് ദിവസം അദാലത്തിൽ പങ്കെടുക്കണം. പിഴയും പിഴ പലിശയും ഒഴിവാക്കുന്നതനുള്ള അവസാന അവസരമായി കണക്കാക്കി അദാലത്തിൽ പങ്കെടുത്ത് റവന്യൂ റിക്കവറി നടപടികളിൽ നിന്നും ഒഴിവാകേണ്ടതാണെന്ന് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
*സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം
പട്ടികവർഗ്ഗ യുവതീ യുവാക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന സിവിൽ സർവ്വീസ് പരീക്ഷയ്ക്കാവശ്യമായ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും 30 വയസിന് താഴെയുള്ളവരും ബിരുദ പഠനത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടുകൂടി കോഴ്‌സ് പൂർത്തീകരിച്ചവരുമായിരിക്കണം. അവസാന സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ സെമസ്റ്റർ സമ്പ്രദായത്തിൽ ബിരുദ പഠനം നടത്തിയവരാണെങ്കിൽ അവസാന സെമസ്റ്ററിന് തൊട്ട് മുമ്പ് വരെ ഫലം പ്രഖ്യാപിച്ചിട്ടുള്ള സെമസ്റ്റർ പരീക്ഷകളിലെല്ലാം 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. അപേക്ഷകരുടെ കൂടുംബ വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അപേക്ഷാഫോമിൽ വിവരങ്ങൾ രേഖപ്പെടുത്തി യോഗ്യത പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റേയും ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടേയും പകർപ്പുകൾ സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിലോ ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ആഫീസിലോ ഒക്ടോബർ 11 ന് വൈകീട്ട് 5 നകം നേരിട്ടോ തപാൽ മാർഗ്ഗമോ ലഭ്യമാക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകൾ ഇല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. 2023-24 വർഷം സിവിൽ സർവ്വീസ് പരിശീലന പരിപാടിയിൽ പരിശീലനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ അയക്കേണ്ട വിലാസം ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്, ഒന്നാം നില, മിനി സിവിൽസ്റ്റേഷൻ, ചാലക്കുടി പി.ഒ, തൃശ്ശൂർ – 680307. ഫോൺ: 0480 2706100.
*ഗവ. ഐ.ടി.ഐയിൽ നിയമനം
ചാലക്കുടി ഗവ. ഐ.ടി.ഐയിൽ വയർമാൻ, എം.എ.ബി.പി എന്നീ ട്രേഡുകളിൽ ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്. വയർമാൻ തസ്തികയിൽ ഒരു ഒഴിവ് റൊട്ടേഷൻ പ്രകാരം ഇ.ഡബ്യു.എസ് വിഭാഗത്തിൽ നിന്നും നിയമനം നടത്തും. എം.എ.ബി.പി തസ്തികയിൽ റൊട്ടേഷൻ പ്രകാരം ഒ.ബി.സി (1), ഒ.സി (1) വിഭാഗത്തിൽ നിന്നും നിയമനം നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 10 ന് രാവിലെ 10 ന് ഐ.ടി.ഐയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0480 2701491.
*വാഹനം ആവശ്യമുണ്ട്
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള മതിലകം ശിശുവികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിനായി സ്റ്റോർ പർച്ചേഴ്സ് മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി കരാർ വ്യവസ്ഥയിൽ വാഹനം (കാർ/ ജീപ്പ്) വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഒക്ടോബർ 11 ന് ഉച്ചയ്ക്ക് 2.30 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി മതിലകം ബ്ലോക്ക് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മതിലകം ശിശുവികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0480 2851319.
What do you feel about this post?
Like
Love
Happy
Haha
Sad

