ശബരിമല തീർത്ഥാടനം ; അവലോകന യോഗം

Pathanamthitta

പത്തനംതിട്ട – ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കാൻ കളക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ നിർദേശം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരം എല്ലാ പൊതുമരാമത്ത് പ്രവൃത്തികളും ഒക്ടോബർ 31-നകം പൂർത്തിയാക്കേണ്ടതാണ്. നവംബർ 1-ന് റവന്യൂ, പോലീസ, പൊതുമരാമത്ത്, ദേവസ്വം, കെ.എസ്.ഇ.ബി എന്നീ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി പ്രവർത്തന പുരോഗതി വിലയിരുത്തും.

* പ്രധാന തീരുമാനങ്ങളും നിർദേശങ്ങളും:

* റോഡ് & സുരക്ഷ (PWD, NH, വാട്ടർ അതോറിറ്റി, BSNL):
​മണ്ണാറക്കുളഞ്ഞി – പമ്പ തീർത്ഥാടന പാത മികച്ച നിലവാരത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കും.
​റോഡുകളിൽ ക്രാഷ് ഗാർഡ്, റിഫ്ളക്ടർ, റോഡ് മാർക്കിംഗ്, സൈൻ ബോർഡുകൾ എന്നിവയടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കും.
​ചാലക്കയം – പമ്പ റോഡിന്റെ ആധുനിക രീതിയിലുള്ള നിർമ്മാണം വേഗത്തിലാക്കും.
​വാട്ടർ അതോറിറ്റി, ബി.എസ്.എൻ.എൽ കേബിൾ പ്രവൃത്തികൾ ഒക്ടോബർ ആദ്യവാരം പൂർത്തിയാക്കും.
​റോഡരികിലെ കാടുകൾ വെട്ടിമാറ്റുന്നതും സേഫ് സോൺ പദ്ധതിയും തദ്ദേശ സ്വയംഭരണ വകുപ്പ് കൂടുതൽ കാര്യക്ഷമമാക്കും.

* ദേവസ്വം ബോർഡ് & കെട്ടിട സുരക്ഷ:
​സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് PWD കെട്ടിട വിഭാഗവുമായി ചേർന്ന് ഉറപ്പാക്കും.
​സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.
​പോലീസിനുള്ള സൗകര്യങ്ങൾ, സുരക്ഷാ ബാരിക്കേഡുകൾ, സി.സി.ടി.വി, പാർക്കിംഗ് മൈതാനങ്ങൾ, പമ്പയിലെ തുണി മാലിന്യങ്ങൾ നീക്കം ചെയ്യൽ എന്നിവ സമയബന്ധിതമാക്കും.

* ആരോഗ്യം & ദുരന്തനിവാരണം (DMO & Health):
​പമ്പ – സന്നിധാനം പാതയിൽ CPR ക്ലിനിക്ക് ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.
​വലിയാനവട്ടത്ത് ഓഫ് റോഡ് ആംബുലൻസ് സേവനം ലഭ്യമാക്കും. എല്ലാ ആശുപത്രികളും പരമാവധി കിടക്കകൾ സജ്ജമാക്കും.
​പമ്പയിലെ എമർജൻസി ഓപ്പറേഷൻ സെന്ററിൽ പ്രധാന വകുപ്പുകളുടെ നോഡൽ ഓഫീസർമാരെ ഡ്യൂട്ടിക്ക് നിയോഗിക്കും.

* ശുചിത്വവും മാലിന്യസംസ്കരണവും (Cleanliness & Waste Management):
​പമ്പ, സന്നിധാനം സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി നവംബർ 1-ന് ട്രയൽ റൺ നടത്തും.
​സന്നിധാനത്തെ ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനസജ്ജമാക്കും.
​സന്നിധാനത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തുന്നത് തടയാൻ ശുചിത്വ മിഷൻ പ്രത്യേക ശ്രദ്ധ പുലർത്തും.
​ടോയ്‌ലറ്റുകളുടെ ശുചിത്വം, ഹോട്ടൽ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം, ഇടത്താവളങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. ‘ടേക്ക് എ ബ്രേക്ക്’ ഉൾപ്പെടെയുള്ള പൊതു ശൗചാലയങ്ങളുടെ പ്രവർത്തനം ഉറപ്പാക്കും.

* കുടിവെള്ളവും വെളിച്ചവും (Water Authority, Irrigation, KSEB):
​വാട്ടർ കിയോസ്‌കുകളുടെ പ്രവർത്തനക്ഷമത വാട്ടർ അതോറിറ്റിയും, പമ്പയിലെ ജലനിരപ്പും സ്നാനക്കടവുകളുടെ പരിപാലനവും ഇറിഗേഷൻ വകുപ്പും ഉറപ്പാക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കെ.എസ്.ഇ.ബി തെരുവുവിളക്കുകൾ സജ്ജമാക്കും.

ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, തിരുവല്ല സബ് കളക്ടർ പാർവതി ഗോപകുമാർ, എ.ഡി.എം ആർ. രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എ. വിജയൻ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *