“മോദിയുടെ ഗാരന്റി ” ചർച്ചയാക്കാൻ ബിജെപി ; കേരളത്തിൽ എല്ലാം ശരിയാകുമോ ?

Kerala Politics Thrissur

തൃശൂർ – പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ” മോദിയുടെ ഗാരന്റി ” തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ ബിജെപി സംസ്ഥാന നേതൃത്വം. തേക്കിൻകാട് മൈതാനത്തെ പ്രസംഗത്തിൽ സുരേഷ് ഗോപിയുടെ പേര് പരാമർശിക്കാതെ നരേന്ദ്ര മോദി വോട്ട് ചോദിച്ചത് ഈ നടന് വേണ്ടിയായിരുന്നു.
മോദിയുടെ 41 മിനിറ്റ് നീണ്ട പ്രസംഗത്തിലൊരിടത്തും തൃശൂരിൽ സുരേഷ് ഗോപി മത്സര രംഗത്തെത്തുണ്ടാവുമെന്ന് പരാമർശിച്ചില്ല എന്നത് പ്രത്യേകം ചില മാധ്യമങ്ങൾ ചർച്ചയാക്കിയിരുന്നു. മോദിക്കൊപ്പം റോഡ് ഷോയിലും വേദിയിലും സുരേഷ്‌ഗോപിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നെങ്കിലും സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങളൊന്നും മോദി നടത്തിയില്ലെന്നതാണ് ശ്രദ്ധേയം. ഇനിയും തൃശൂരിൽ മോദി ഇറങ്ങുമെന്ന് നിരീക്ഷകർ കരുതുന്നു.. അന്ന് സുരേഷ് ഗോപിക്ക് വേണ്ടിയുള്ള നേരിട്ടുള്ള വോട്ട് ചോദിക്കലും ഉണ്ടാകും.

ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ കൂട്ടുന്നതിനൊപ്പം,”സ്ത്രീ വോട്ടർമാരെ പരമാവധി അടുപ്പിച്ച് കേരളത്തിലും ബിജെപിയുടെ വിജയമാണ് മോദിയുടെ ലക്ഷ്യം. കേരളത്തിലെ ഇതുവരെ തുടർന്നുവരുന്ന രാഷ്ട്രീയ ധ്രൂവീകരണ മോഡലിൽ അത് അത്ര എളുപ്പമല്ല എന്നും നിരീക്ഷകർ കരുതുന്നു.. എങ്കിലും ഇന്ത്യ മുന്നണി നിലവിൽ വരുന്നതോടെ രാജ്യത്താകമാനം ഒരു പക്ഷത്ത് ബിജെപിയും, മറുപക്ഷത്ത് മറ്റു പ്രതിപക്ഷ കക്ഷികളും എന്ന നിലയിലേക്ക് തിരഞ്ഞെടുപ്പ് മത്സര ചിത്രം മാറാനാണ് പോകുന്നത്. ഈ മാറ്റത്തിന്റെ പ്രതികരണം കേരളത്തിലും ഉണ്ടാവാൻ തന്നെയാണ് സാദ്ധ്യത. ക്രൈസ്തവ സഭകൾക്കൊപ്പം എൻ.എസ്.എസും, എസ്.എൻ.ഡി,പിയും അടക്കമുള്ള മറ്റു സമുദായങ്ങളെയും ഒപ്പം നിർത്തി കേരളത്തിൽ ബിജെപിക്ക് രാഷ്ട്രീയ മാറ്റം ഉണ്ടാക്കാനാണ് നീക്കം.

തൃശൂരിലെ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി വിവിധ സാമുദായിക നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തി. ധീവരസഭ, എൻഎൻഎസ് നേതാക്കളുമായാണ് കൂടിക്കാഴ്ച നടന്നത്. പ്രധാനമന്ത്രിയുടെ വാക്കുകളിൽ എൻഡിഎ സർക്കാരിന് നാല് ജാതികളാണ് പ്രധാനം. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്തീകൾ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങൾക്കും സർക്കാർ സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ്. ഇടത്, വലതു മുന്നണികളുടെ കാലത്ത് ഇവരുടെ ഒന്നും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും മോദി പറഞ്ഞു. ‘മോദിയുടെ ഗ്യാരണ്ടികൾ’ ഓരോന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ച് പരാമർശിച്ചത്. 10 വർഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിത സുരക്ഷിതമാക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്.12 കോടി കുടുംബങ്ങൾക്ക് ശൗചാലയം മോദിയുടെ ഗ്യാരണ്ടിയാണ്.

സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് സംവരണം, നിയമ പാർലമെന്റുകളിൽ വനിതാ സംവണവും മോദിയുടെ ഗ്യാരണ്ടിയാണ്. പ്രധാനമന്ത്രി വിശ്വകർമ്മ യോജനയിലൂടെ സ്ത്രീകൾക്ക് ഉന്നമനം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ പ്രസംഗത്തിനൊപ്പം മലയാളത്തിൽ മോദിയുടെ ഗ്യാരണ്ടി എന്ന് മോദിക്കൊപ്പം സദസും ഏറ്റുപറഞ്ഞു. മോദിയുടെ ഗ്യാരന്റി ചർച്ചയാകുമ്പോൾ എല്ലാം ശരിയാക്കുന്ന കേരളത്തിൽ “ഗ്യാരന്റി” ക്ലച്ച് പിടിക്കുമോ എന്ന് കണ്ടു തന്നെ അറിയണം .!!

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *