കൊല്ലം : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ ആദ്ധ്യാത്മിക സാംസ്കാരിക കൂട്ടായ്മയായ പാഞ്ചജന്യം ഭാരതം വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കുടശ്ശനാട് മുരളിയെ ആദരിച്ചു. ഇന്ത്യൻ ഓവർവീസ് ബാങ്ക് സീനിയർ മാനേജർ ആയി വിരമിച്ചതിന് ശേഷം കഴിഞ്ഞ ഒരു പതിറ്റാണ്ടായി പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ കുടശനാട് മുരളി കേരള ക്ഷേത്ര സമന്വയ സമിതി വർക്കിംഗ് പ്രസിഡൻ്റ് കൂടിയാണ്.

കൗൺസിൽ ഓഫ് സോഷ്യൽ വർക്കേഴ്സ് ആന്റ് ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഐക്യ രാഷ്സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ ജോൺസൺ വി.ഇടിക്കുളയാണ് ആദരി ച്ചത്. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം എ. കെ സുരേഷ് അധ്യക്ഷത വഹിച്ചു. 53 വയസ്സിനുള്ളിൽ 119 തവണ രക്തം ദാനം നിർവഹിച്ച പീപ്പിൾ ബ്ലഡ് ഡോനേഷൻ ആർമി കോർഡിനേറ്റർ ഫസീല ബീഗഞ്ഞ അനുമോദിച്ചു. കസ്തൂർബാ ഗാന്ധി ഭവൻ കോർഡിനേറ്റർ സിന്ദു ചേലക്കോട്ട് നേതൃത്വം നല്കി.



