അബിൻ വർക്കി എംഎൽഎയുടെ ഇടപെടൽ : പത്തനംതിട്ട – ചെങ്ങന്നൂർ റൂട്ടിൽ ‘പ്രിയദർശിനി’ ബസ് സർവ്വീസ് അനുവദിച്ചു. !!

Pathanamthitta

പത്തനംതിട്ട – ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിലേക്ക് പോകാൻ, ട്രെയിൻ യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യത്തിന് ശാശ്വത പരിഹാരമായി പത്തനംതിട്ടയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പുതിയ ‘പ്രിയദർശിനി’ ബസ് സർവീസ് അനുവദിച്ചതായി അബിൻ വർക്കി കോടിയാട്ട് എംഎൽഎ അറിയിച്ചു. ആറന്മുള എം.എൽ.എ അബിൻ വർക്കി കോടിയാട്ട് ഗതാഗത മന്ത്രി സിപി ജോണി നെ നേരിൽ കണ്ട് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ സർവ്വീസിന് വേഗത്തിൽ അംഗീകാരം ലഭിച്ചത്.

​ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ആദ്യ ട്രെയിൻ പുറപ്പെടുന്നതിന് മുൻപായി പത്തനംതിട്ട ഭാഗത്തുനിന്ന് യാത്രക്കാർക്ക് എത്തുന്നതിനും, രാത്രിയിലെ അവസാന ട്രെയിൻ വന്നതിനു ശേഷം പത്തനംതിട്ടയിലേക്ക് തിരികെ എത്തിച്ചേരുന്നതിനും ഏറെ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്.. ഈ യാത്രാദുരിതം ചൂണ്ടിക്കാട്ടിയാണ് അബിൻ വർക്കി എം.എൽ.എ ഗതാഗത മന്ത്രിയെ കണ്ട് ബസ് സർവ്വീസിൻ്റെ അനിവാര്യത ബോധ്യപ്പെടുത്തിയത്.

​ആദ്യ ട്രെയിനിന് സമയബന്ധിതമായി ചെങ്ങന്നൂരിൽ എത്തുന്ന രീതിയിലും, രാത്രിയിലെ അവസാന ട്രെയിൻ എത്തിയ ശേഷം പത്തനംതിട്ടയിലേക്ക് തിരികെ സർവീസ് നടത്തുന്ന രീതിയിലുമാണ് ബസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. പുതിയ സർവീസ് ആരംഭിക്കുന്നതോടെ പത്തനംതിട്ട, ആറന്മുള മേഖലകളിലെ ദിനസേന യാത്രക്കാർക്കും ട്രെയിൻ യാത്രികർക്കും വലിയ ആശ്വാസമാകും.

പുലർച്ചെ 4.15ന് പത്തനംതിട്ടയിൽ നിന്ന് സർവീസ് ആരംഭിച്ച് ഇലന്തൂർ, കോഴഞ്ചേരി, ആറന്മുള വഴിയാകും ചെങ്ങന്നൂർ എത്തിചേരുക. വൈകിട്ട് 9.30നാകും ചെങ്ങന്നൂർ നിന്ന് തിരികെ പത്തനംതിട്ടയിലേക്കുള്ള സർവ്വീസ് ആരംഭിക്കുക.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *