ആറന്മുള വള്ളസദ്യകൾക്ക് നാളെ സമാപനമാകും

Food Pathanamthitta
Print Friendly, PDF & Email

ആറന്മുള – പാർത്ഥസാരഥീ ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകൾക്കും മറ്റൊരു വള്ളംകളി കാലത്തിനും ആറന്മുളയിൽ സമാപനമാകുന്നു. ജൂലൈ 21 ന് ആരംഭിച്ച് 74 ദിവസത്തോളം നീണ്ട് നിന്ന ഇത്തവണത്തെ വള്ളസദ്യ കാലഘട്ടത്തിൽ ഏകദേശം 430 വള്ളസദ്യകളാണ് ആറന്മുളയിൽ നടന്നത്. അവസാന ദിവസമായ ഒക്ടോബർ 2 ന് നടക്കുന്ന വള്ളസദ്യയിൽ കിഴക്കനോതറ കുന്നേക്കാട്, മല്ലപ്പുഴശ്ശേരി, തെക്കേമുറി, ചെറുകോൽ, വെൺപാല കദളിമംഗലം, ഇടനാട്, മേപ്രം തൈമറവുംകര, തെക്കേമുറി കിഴക്ക് എന്നിങ്ങനെ 9 പള്ളിയോടങ്ങൾ പങ്കെടുക്കും. വള്ളസദ്യയുടെ സമാപന ദിവസമായ ഒക്ടോബർ 2 ന് മുൻവർഷങ്ങളിലെ പോലെ ആറന്മുള പള്ളിയോട സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കൊടിമരചുവട്ടിൽ വഞ്ചിപ്പാട്ട് പാടി ഭഗവാന് സമർപ്പിക്കും. വള്ളസദ്യ വഴിപാട് സ്വീകരിച്ച് വഴിപാട്കാർക്ക് സർവൈശ്വര്യങ്ങളും ലഭിക്കാൻ ഭഗവാനോട് പ്രാർത്ഥിച്ച് മംഗളം പാടി കരക്കാർ പള്ളിയോടത്തിലേറി അമ്പലക്കടവിൽ നിന്ന് യാത്രയാകുന്നതോടെ ഈ വർഷത്തെ വള്ളസദ്യ – വള്ളംകളി കാലത്തിന് തിരുവാറന്മുളയിൽ സമാപനമാകും.

 

Leave a Reply

Your email address will not be published. Required fields are marked *