മത സാഹോദര്യ യോഗം ചേർന്നു ; സ്ഥിഗതികൾ ശാന്തമെന്ന് ജില്ലാ കലക്ടർ

Pathanamthitta

പത്തനംതിട്ട – ജില്ലാതല മതസാഹോദര്യ യോഗം ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്നു. ജില്ലയിൽ സമാധാപരമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് യോഗം വിലയിരുത്തി.

ഉത്സവകാലം കണക്കിലെടുത്ത് പോലിസ് പ്രത്യേക ജാഗ്രത പുലർത്തണം. തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാനപാലനവും സുശക്തമാക്കി തുടരണം. താലൂക്കുക്കുതല വിഷയങ്ങൾ തഹസിൽദാർമാരാണ് പോലിസിനെ അിറയിക്കേണ്ടത്.

കഴിഞ്ഞകാലങ്ങളിൽ ഉണ്ടായ ഒറ്റപ്പെട്ട സംഭവങ്ങൾ പോലിസിന്റെ കൃത്യമായ ഇടപെടലിലൂടെ പരിഹരിക്കാനായി. നവമാധ്യമങ്ങളിലൂടെ സാമൂഹികവിദ്വേഷത്തിനിടയാക്കുന്ന സന്ദേശങ്ങളുടെ വ്യാപനം തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. ജില്ലാ പോലിസ് മേധാവി വി. ജി. വിനോദ് കുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *