കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യത ; ചിലയിടങ്ങളിൽ കാറ്റോടുകൂടിയ ശക്തമായ മഴ

Kerala Pathanamthitta
Print Friendly, PDF & Email

തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും ഇന്ന് വ്യാപകമായി മഴക്ക് സാദ്ധ്യത. ചില ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാദ്ധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. ഈ ജില്ലകളിൽ മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാദ്ധ്യതയുണ്ട്.

NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)

പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM 04/09/2024

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, എറണാകുളം തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15 mm/ hour) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും (<5 mm/h) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

NOWCAST dated 04/09/2024

Time of issue 1000 hr IST (Valid for next 3 hours)

Moderate rainfall (5-15 mm/ hour) and surface wind speed reaching 40 kmph is likely to occur at isolated places in the Kollam, Alappuzha, Ernakulam & Thrissur districts; Light (<5 mm/h) rainfall is likely to occur at isolated places in the Thiruvananthapuram, Pathanamthitta, Kottayam & Idukki districts of Kerala.

IMD-KSEOC-KSDMA

 

Leave a Reply

Your email address will not be published. Required fields are marked *