സൂപ്പർ മുഖ്യമന്ത്രി ചമയാൻ വിടില്ല ; പരാതിയുമായി അൻവർ പാർട്ടിയിലേക്ക് ;

Politics

തിരുവനന്തപുരം : പി ശശിയുടെ അനധികൃതമായ ഇടപെടലുകൾ ശക്തമാകുന്നു എന്ന പരാതിയുമായി പി വി അൻവർ പാർട്ടിയെ സമീപിച്ചു. ഇന്നലെ മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെ ഏതാണ്ട് നിരാശനായി പുറത്തുവന്ന അൻവർ നടപടികളുമായി ഇനി മുന്നോട്ട് പോകില്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ എഡിജിപി എം.ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ ഇന്ന് പാർട്ടിക്ക് പരാതി നൽകി . പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ടുകണ്ടാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് തന്നെ സംസ്ഥാന സെക്രട്ടറിക്കും നൽകിയെന്നാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

മുഖ്യമന്ത്രി സമഗ്രമായ അന്വേഷണം ഉറപ്പുനൽകിയെന്നും ഇനി പാർട്ടി തലത്തിലാണ് അന്വേഷണം വേണ്ടതെന്നുമാണ് അൻവറിന്റെ ആരോപണം. ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്ന പരാതി ഏറെക്കാലമായി സിപിഎമ്മിനുളിൽ പുകഞ്ഞു കൊണ്ടിരിക്കുകയാണ് . ഇത് തന്നെയായിരിക്കും പി വി അൻവർ പാർട്ടിയെ അറിയിച്ചതെന്നുമാണ് സൂചന.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *