ശബരിമല: നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ പിന്നോട്ടെടുത്ത ബസിനടിയിൽപെട്ട് തമിഴ്‌നാട് സ്വദേശിയായ ഒരയ്യപ്പൻ മരിച്ചു. തമിഴ്‌നാട് തിരുവള്ളൂർ ജില്ലയിൽ പുന്നപ്പാക്കം അയ്യർ തെരുവ് 73 ൽ ഗോപിനാഥ് (24) ആണ് മരിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പന്മാർക്ക് അനുവദിച്ചിട്ടുള്ള പത്താം നമ്പർ പാർക്കിങ് ഗ്രൗണ്ടിൽ രാത്രി ഒമ്പതേകാലോടെയാണ് സംഭവം. അയ്യപ്പന്മാർ വന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ ബസ് പിന്നോട്ട് എടുക്കുമ്പോഴാണ് അപകടം. ഗോപിനാഥ് വന്ന ബസല്ല ഇയാളെ ഇടിച്ചതെന്ന് നിലയ്ക്കൽ പോലീസ് പറഞ്ഞു.


