കക്കൂസ് മാലിന്യങ്ങൾ അടക്കം കൊണ്ടുത്തള്ളുന്നു ; വീട്ടമ്മമാരുടെ ഇടപെടൽ ഫലം കണ്ടു
മുളക്കുഴ – പിരളശ്ശേരി, ഊരിക്കടവ് പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധർ നിരന്തരം കക്കൂസ് മാലിന്യങ്ങളും, ഹോട്ടൽ മാലിന്യങ്ങളും മലം ചേർന്ന ഡയപ്പറുകളും നിരന്തരം പാടശേഖരങ്ങളിൽ നിക്ഷേപിച്ചിരുന്നു, ജനവാസ മേഖലയിലെ സമീപ കിണറുകളിൽ ഈ കക്കൂസ് മാലോന്യ കലർന്ന വെള്ളം എത്തുകയും….പന്നി, നായ, ഈച്ചകൾ മുതലായവ ഇവിടങ്ങളിലേക്ക് ആകർഷിക്കപ്പെടും, വഴി നടക്കാൻ പോലും ജനങ്ങൾക്കും, കുട്ടികൾക്കും ഭയമായിരുന്നു.. പകർച്ച വ്യാധികൾ പരക്കുമോ എന്നു ആശങ്കയും.. അധികാരികളുടെയും, രാഷ്ട്രീയക്കാരുടെയും ഒക്കെ നിരവധി വാതിലുകളിൽ നാട്ടുകാർ പരാതിയുമായി ചെന്നിട്ടും ഇതിനു പരിഹാരം കാണാൻ ആരുമുണ്ടായില്ല.

അവസാനം ഒരു കൂട്ടം വീട്ടമ്മമാർ മുന്നിട്ടിറങ്ങി.. വിഷയത്തിൽ ഇടപെടുകയായിരുന്നു. അവർ നേരിട്ട് പോലീസിൽ പരാതിപ്പെടുകയും 24 മണിക്കൂറിനുള്ളിൽ വേസ്റ്റ് തള്ളിയ രണ്ടു വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു… ഇവ വിട്ടു കിട്ടാനായി ഇപ്പോഴും സാമൂഹിക വിരുദ്ധർ രാഷ്ട്രീയ സമ്മർദ്ദങ്ങൾ ചെലുത്തുകയാണ് എന്നുള്ളതാണ് യാഥാർത്ഥ്യം… വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പരാതിക്ക് ന്യായമായ പരിഹാരം കണ്ട ചെങ്ങന്നൂർ പോലീസിന് നാട്ടുകാർ നന്ദിയും, അഭിനന്ദനങ്ങളും അറിയിക്കുകയാണ്.

പന്തളം, കുളനട, ചെങ്ങന്നൂർ, ആറന്മുള പ്രദേശങ്ങളിൽ ജലാശയങ്ങളിലും കനാലുകളും വെളിമ്പ്രദേശങ്ങളിലുമൊക്കെ കക്കൂസ് മാലിന്യമടക്കം കൊണ്ടുത്തള്ളുന്നത് പതിവായിട്ടുണ്ട്. ഈ ഭാഗത്തെ മാലിന്യം ശേഖരിച്ചു കൊണ്ടുത്തള്ളുന്ന ആളുകൾക്ക് ഇതൊരു മുന്നറിയിപ്പ് ആകട്ടെ. അതാത് പ്രദേശങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗരൂകരായാൽ ബാക്കിയുള്ളവരെയും പിടിക്കാൻ കഴിയും. പക്ഷെ ഇവരെയൊക്കെ സംരക്ഷിക്കാൻ ഓടിയെത്തുന്ന രാഷ്ട്രീയക്കാരാണ് യഥാർത്ഥ സാമൂഹിക വിരുദ്ധർ. !!


