കതകിനിടയിൽ കുടുങ്ങിയ കുഞ്ഞിന്റെ വിരലുകൾ അഗ്നിശമന സേനാംഗങ്ങളെത്തി പുറത്തെടുത്തു. !!

Kerala Pathanamthitta Uncategorized
Print Friendly, PDF & Email

പ്രമാടം -‌,പൂങ്കാവ്, അമ്മൂമ്മ തോട്, വലിയവിളയിൽ ഉള്ള ഒരു കെട്ടിടത്തിലെ റൂമിൽ വാതിലിലെ കതകിനും കട്ടിളക്കും ഇടയിൽ കുടുങ്ങിയ 1 വയസും 3 മാസവും പ്രായമായ അഭിഗൈ സാറാ ആൽവിൻ എന്ന കുഞ്ഞിന്റെ കൈവിരലുകൾ പത്തനംതിട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാ അംഗങ്ങൾ വളരെ ശ്രമകരമായ യാതൊരു പരിക്കും കൂടാതെ വളരെ സുരക്ഷിതമായി പുറത്തെടുത്തു.

എസ്ബിഐ കുമ്പഴ ബ്രാഞ്ചിലെ ജീവനക്കാരനായ അടൂർ സ്വദേശി ശ്രീ. ആൽവിൻ P കോശി യാണ് കുഞ്ഞിന്റെ പിതാവും അനീന അന്ന രാജൻ മാതാവും. പത്തനംതിട്ട ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എസ്. രഞ്ജിത്ത്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ ഇ. നൗഷാദ്, എസ്. ഫ്രാൻസിസ്, എ. രഞ്ജിത്ത്, വി. ഷൈജു, എൻആർ. തൻസീർ, കെആർ. വിഷ്ണു, എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *