അടൂർ – ആശുപത്രിയിൽ ഓപ്പറേഷന് തയ്യാറെടുത്തിരുന്നയാളുടെ കൈവിരലിലെ മോതിരം ഊരി മാറ്റാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ഫയർ ഫോഴ്‌സ് എത്തി മോതിരം മുറിച്ചെടുത്തു. ഹോളി ക്രോസ് ആശുപത്രിയിൽ ഓപ്പറേഷനായി അഡ്മിറ്റ് ചെയ്തിരുന്ന വെള്ളക്കുളങ്ങര നാരായണ മന്ദിരത്തിൽ നാരായണദാസിന്റെ (72) വിരലിൽ നിന്നുമാണ് സ്വർണ്ണ മോതിരം മുറിച്ചെടുത്തത്. ഓപ്പറേഷന് മുൻപ് ഊരി മാറ്റാൻ ഹോസ്പിറ്റലിലെ ജീവനക്കാർ ശ്രമിച്ചിട്ട് നടക്കാത്തതിനാൽ ഹോസ്പിറ്റലിൽ നിന്നും അടൂർ അഗ്‌നിരക്ഷാനിലയത്തിൽ അറിയിച്ചതിനെ തുടർന്ന് സ്‌റ്റേഷൻ ഓഫീസർ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ സേന ഹോസ്പിറ്റലിൽ എത്തി മോതിരം റിഗ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി ഉടമസ്ഥനെ ഏൽപ്പിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബി സന്തോഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എസ്. വി അരുൺജിത്ത്,എ. അനീഷ് കുമാർ, എം. എസ് രാജീവ് എന്നിവർ ഈ പ്രവർത്തനത്തിൽ പങ്കെടുത്തു.


