അടൂര്‍ – സെപ്ടിക് ടാങ്കിനെടുത്ത കുഴിയില്‍ വീണ പശുവിനെ ഫയര്‍ ഫോഴ്‌സ് കരയ്ക്ക് എത്തിച്ചു. മൂന്നാളം ചന്ദ്രാലയത്തില്‍ കൊച്ചു ചെറുക്കന്റെ പശു അദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ സെപ്റ്റിക് ടാങ്കിനായി എടുത്തകുഴിയില്‍ വൈകുന്നേരത്തോടു കൂടിയാണ് വീണത്. വീട്ടുകാര്‍ എടുക്കാന്‍ ശ്രമിച്ചിട്ട് നടക്കാത്തതിനെ തുടര്‍ന്ന് അടൂരില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി പശുവിനെ കരയില്‍ എത്തിച്ചു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബി. സന്തോഷ്‌കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി. എ പ്രജോഷ്, എം. സി അജീഷ്, എ. അനീഷ് കുമാര്‍, എസ്. അഭിജിത്ത്, എ. സജാദ്, ഹോം ഗാര്‍ഡ് പി ജി ശ്രീകുമാര്‍, പ്രകാശ്. വി എന്നിവര്‍ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

