ചിത്തിനി, കിടിലന്‍ ട്രെയ്‌ലര്‍ എത്തി ; ബംഗാളി താരം മോക്ഷ വീണ്ടും നായിക ആവുന്നു

Cinema
Print Friendly, PDF & Email

ചിത്തിനി, കിടിലന്‍ ട്രെയ്‌ലര്‍ എത്തി ; ബംഗാളി താരം മോക്ഷ വീണ്ടും നായിക ആവുന്നു

ഓരോ നിമിഷവും പ്രേക്ഷരെ ഉദ്വേഗത്തിന്റെയും ഭയത്തിന്റെയും ആകാംക്ഷയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്തിനി സിനിമയുടെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്.

ഈസ്റ്റ് കോസ്റ്റ് വിജയന്റെ കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ബംഗാളി താരം മോക്ഷ വീണ്ടും നായിക ആവുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ചടുല നൃത്തച്ചുവടുകളും അതിമനോഹര ഗാനങ്ങളും തകര്‍പ്പന്‍ സംഘട്ടന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ചിത്രം. അമിത് ചക്കാലയ്ക്കല്‍ ആണ് നായകന്‍. അമിത്തിന്റെ കരിയര്‍ ബെസ്റ്റ് മൂവി എന്നാണ് ചിത്തിനിയുടെ ട്രെയ്‌ലര്‍ കണ്ടവര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്.

ഫൈറ്റ് മാസ്റ്റര്‍മാരായ ജി മാസ്റ്ററും രാജശേഖറും ഒരുക്കിയ അതിസാഹസിക രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. കലാ മാസ്റ്റര്‍ ആണ് നൃത്ത സംവിധാനം. ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ചിത്തിനി ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ പെടുന്നു.

ഒരേ പോലെ പ്രണയവും പ്രതികാരവും പറയുന്ന സിനിമ. വിനയ് ഫോര്‍ട്ടും നായക തുല്യ വേഷത്തില്‍ ചിത്രത്തിലുണ്ട്. ആരതി നായര്‍ , ഏനാക്ഷി എന്നിവരാണ് മറ്റ് നായികമാര്‍. സുധീഷ്, ജോയ് മാത്യു, ജോണി ആന്റണി,
പ്രമോദ് വെളിയനാട്, സുജിത്, ശ്രീകാന്ത് മുരളി, മണികണ്ഠന്‍ ആചാരി, പൗളി വത്സന്‍ തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ, സുരേഷ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്. ഛായാഗ്രഹണം രതീഷ്‌റാം. എഡിറ്റര്‍ ജോണ്‍ കുട്ടി. ഓഗസ്റ്റ് രണ്ടാം തീയതി ചിത്രം തീയറ്ററുകളില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *