നഴ്സസ് വാരാഘോഷത്തിന് തുടക്കമായി

Health Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിലെ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, ആരോഗ്യവകുപ്പിലെ ഗവൺമെന്റ് പബ്ലിക്ക് ഹെൽത്ത് നഴ്സിംഗ് ആൻഡ് നഴ്സിംഗ് വിഭാഗങ്ങളുടേയും സംയുക്താഭിമുഖ്യത്തിൽ നഴ്സസ് വാരാചരണത്തിന് തുടക്കമായി. തിരുവല്ല താലൂക്ക് ആസ്ഥാനത്ത് നടന്ന സമ്മേളനം ജില്ലാ കളക്ടർ എസ്. പ്രേം കൃഷണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ. അനിതാകുമാരി അധ്യക്ഷത വഹിച്ചു. ഡോ. ബിജു. ബി. നെൽസൺ (സൂപ്രണ്ട്, താലൂക്ക് ആശുപത്രി, തിരുവല്ല) പതാക ഉയർത്തി. ജില്ലാ നേഴ്സിംഗ് ഓഫീസർ ലാലി തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഡോ. കെ.കെ. ശ്യാംകുമാർ (ആർ.സി.എച്ച്. ഓഫീസർ), ഡോ. സി.എസ്. നന്ദിനി, പ്രൊഫ. ജോയിസ് ജിയോ (സൈക്യാട്രിസ്റ്റ് പുഷ്പഗിരി മെഡിക്കൽ കോളജ് തിരുവല്ല), റീനാതോമസ് (പ്രിൻസിപ്പൽ, ഗവ. നഴ്സിംഗ് സ്‌കൂൾ ഇലന്തൂർ), ഡോ.നിതീഷ് ഐസക് സാമുവൽ (സൂപ്രണ്ട്, ജില്ലാ ആശുപത്രി, കോഴഞ്ചേരി), എൻ.സുമ, ബോബി സുധീഷ്, ദീപ ജയപ്രകാശ്, ദീപകുമാരിയമ്മ, കെ.വി ജയലക്ഷ്മി, സോന സാറാ, സണ്ണി, പി.എസ് അനിതകുമാരി, പ്രൊഫ. കെ.ആർ ശ്രീദേവി. (ചിത്ര കോളജ് ഓഫ് നഴ്സിംഗ്, പന്തളം) തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് (8) രചനാ മത്സരങ്ങൾ, ഒൻപതിന് മെഡിക്കൽ ക്യാമ്പ്, 10ന് കലാമത്സരങ്ങൾ, 12-ന് പത്തനംതിട്ട അബാൻ ആർക്കേഡിൽ സമാപന സമ്മേളനം എന്നിവയും സംഘടിപ്പിക്കും. സമാപന സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും ആരംഭിക്കുന്ന റാലി ജില്ലാ പോലീസ് മേധാവി വി. അജിത്ത് ഫ്ളാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ആഫീസർ (ആരോഗ്യം) ഡോ.എൽ അനിതകുമാരി നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *